Weight Loss Stories : 20 കിലോ കുറച്ചത് സിംപിളായി ; സ്നേഹയുടെ വെയ്റ്റ് ലോസ് സീക്രട്ട് ഇതൊക്കെയാണ്

'നടുവേദന, വെരിക്കോസ് വെയിൻ, എപ്പോഴും ക്ഷീണം, ക്രമം തെറ്റിയ ആർത്തവം പോലുള്ള പ്രശ്നങ്ങൾ വണ്ണം ഉണ്ടായിരുന്ന സമയത്ത് അലട്ടിയിരുന്നു. ഇപ്പോൾ ഈ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല...'-  സ്നേഹ പറയുന്നു.

Sneha lost 20 kg with a simple diet and regular exercise

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in  എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

അമിതഭാരം പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വണ്ണം കുറയ്ക്കാൻ പലരും പല മാർഗങ്ങളും പരീക്ഷിച്ച് നോക്കാറുണ്ട്. ശരീരഭാരം കൂടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. അത് കണ്ടെത്തി അതിനുള്ള പരിഹാരം കാണുകയാണ് വേണ്ടത്. കൃത്യമായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാൻ സാധിക്കും.

98 കിലോയിൽ നിന്ന് 78 കിലോയിൽ എത്തിയ ഒരു വ്യക്തിയെ പരിചയപ്പെട്ടാലോ?. എട്ട് മാസം കൊണ്ടാണ് 20 കിലോ ഭാരം കുറച്ചതെന്ന് തിരുവനന്തപുരം ഇലിപ്പോട് സ്വദേശി സ്നേഹ എസ് പറയുന്നു.

ഡയറ്റിൽ ഉൾപ്പെടുത്തിയതും ഒഴിവാക്കിയതുമായ ഭക്ഷണങ്ങൾ

' ക്യത്യമായ ഡയറ്റിലൂടെയാണ് 20 കിലോ കുറച്ചത്. ഞാൻ തന്നെ കണ്ടെത്തിയ ഒരു ഡയറ്റ് പ്ലാനാണ് പിന്തുടർന്നിരുന്നത്. ചോറ് ഇഷ്ടപ്പെടുള്ള ഭക്ഷണമാണ്. മൂന്ന് നേരം ചോറ് കിട്ടിയാലും കഴിക്കും. മധുരം അടങ്ങിയ ഭക്ഷണങ്ങൾ ഏറെ പ്രിയമായിരുന്നു. ഇപ്പോൾ അവയൊന്നും കഴിക്കുന്നില്ല. മധുരം കഴിക്കാൻ തോന്നുപ്പോൾ ഫ്രൂട്ടി യോഗേർട്ട് കഴിക്കും. മറ്റൊന്ന്, തേനാണ്. അധികം കഴിക്കില്ല. വളരെ കുറച്ച് മാത്രം...' - സ്നേഹ പറഞ്ഞു.

' കാർബ് അടങ്ങിയ ഭക്ഷണങ്ങളും മധുരമുള്ള ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കി, ബേക്കറി ഭക്ഷണങ്ങളും ചോറും ഒഴിവാക്കി. പച്ചക്കറികളും പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയാണ് ചെയ്തതു...' - സ്നേഹ പറയുന്നു.

' രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളമോ അല്ലെങ്കിൽ നാരങ്ങ നീര് ചേർത്ത വെള്ളമോ കുടിക്കുക. രാവിലെ എട്ട് മണിക്ക് രണ്ട് ഓട്സ് ദോശയും കടലക്കറിയും അല്ലെങ്കിൽ രണ്ട് ചപ്പാത്തി കടലക്കറിയും കഴിക്കാം. രാവിലെ 11 മണിക്ക് വെജ് സാലഡ് തെെര് ചേർത്ത് കഴിക്കാവുന്നതാണ്. ഉച്ചയ്ക്ക് ഒരു ബൗൾ ചോറും ബാക്കി പച്ചക്കറികളും, വെെകിട്ട് നാല് മണിക്ക് കട്ടൻ കാപ്പി മധുരം ചേർക്കാതെ അല്ലെങ്കിൽ ഗ്രീൻ ടീ കുടിക്കാം. ഒരു പിടി നട്സ് കഴിക്കാവുന്നതാണ്. അത്താഴം ഏഴ് മണിക്ക് മുമ്പ് തന്നെ കഴിക്കാൻ ശ്രമിക്കുക. അത്താഴത്തിന് രണ്ട് ദോശയും സാമ്പാറും അല്ലെങ്കിൽ രണ്ട് ഇഡ്ഡ്ലി സാമ്പാറും കഴിക്കാവുന്നതാണ്. ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കുക...' - സ്നേഹ പറയുന്നു. 

Read more ഇത്രയും ഭാരം കുറച്ചത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് മുത്തിന് പറയാനുള്ളത്

എപ്പോഴും ക്ഷീണം, നടുവേദന

' നടുവേദന, വെരിക്കോസ് വെയിൻ, എപ്പോഴും ക്ഷീണം, തെെറോയ്ഡ്, ക്രമം തെറ്റിയ ആർത്തവം പോലുള്ള പ്രശ്നങ്ങൾ വണ്ണം ഉണ്ടായിരുന്ന സമയത്ത് അലട്ടിയിരുന്നു. ഇപ്പോൾ ഈ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല...' - സ്നേഹ പറയുന്നു.

 

Sneha lost 20 kg with a simple diet and regular exercise Sneha lost 20 kg with a simple diet and regular exercise

 

വ്യായാമം മുടക്കറില്ല

ദിവസവും വെെകിട്ട് ഒന്നര മണിക്കൂർ വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുമായിരുന്നു. വ്യായാമം മുടക്കറില്ല.  ബോഡി ആന്റ് സോൾ എന്ന ജിമ്മിൽ പോയാണ് ഭാരം കുറച്ചത്. ട്രെയിനർ ഷിനിയാണ് കൂടെ നിന്ന് കാര്യങ്ങൾ പറഞ്ഞു. തന്നിരുന്നത്. അരമണിക്കൂർ കാർഡിയോ ചെയ്യുക ബാക്കി സമയങ്ങളിൽ വെയ്റ്റ് ട്രെയിനിംഗുമാണ് ചെയ്തിരുന്നതെന്ന് സ്നേഹ പറയുന്നു.

 എനർജറ്റിക്കായി, ആത്മവിശ്വാസം കൂടി

' വണ്ണം കുറഞ്ഞപ്പോൾ കൂടുതൽ എനർജറ്റിക്കായി. പടികൾ പെട്ടെന്ന് കയറാൻ പറ്റുന്നു. മറ്റൊന്ന് ആത്മവിശ്വാസം കൂടി എന്ന് തന്നെ പറയാം. ഞാൻ ആഗ്രഹിച്ച ശരീരമാണ് ഇപ്പോൾ എനിക്ക് കിട്ടിയത്...' - സ്നേഹ പറയുന്നു.‍

സ്‌ത്രീകളുടെ ആരോഗ്യത്തിന്‌ വെയ്‌റ്റ്‌ ട്രെയിനിം​ഗ് പ്രധാനം

സ്ത്രീകൾ 30 വയസ് കഴിഞ്ഞാൽ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കുക. അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. ഏതെങ്കിലും വർക്കൗട്ട് ചെയ്യാൻ സമയം കണ്ടെത്തുക. പറ്റുമെങ്കിൽ ദിവസവും അരമണിക്കൂർ നടക്കാനെങ്കിലും സമയം മാറ്റിവയ്ക്കുക. വെയ്റ്റ് ട്രെനിംഗ്, ഡാൻസ് എന്നിവ ചെയ്യാവുന്നതാണ്. 80 ശതമാനം ഡയറ്റും 20 ശതമാനം വ്യായാമവുമാണ് വണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് സ്നേഹ പറയുന്നു.

ഫിറ്റ്നസ് ട്രെയിനറാണ് 

സ്നേഹ ഇപ്പോൾ ഫിറ്റ്നസ് ട്രെയിനറായി ജോലി ചെയ്ത് വരുന്നു. one touch fit and glam, Vogue fit തുടങ്ങിയ ജിമ്മകളിൽ ട്രെയിനറായി ജോലി ചെയ്ത് വരികയാണ് സ്നേഹ. രാവിലെ അഞ്ചര മുതൽ ഏഴര വരെ ഓൺലെെൻ ക്ലാസും എടുക്കുന്നു.

Read more 35 കിലോ കുറച്ചു, വെയ്റ്റ് ലോസ് സീക്രട്ട് ചോദിക്കുന്നവരോട് ലക്ഷ്മി അതുൽ പറയുന്നത്

 

Latest Videos
Follow Us:
Download App:
  • android
  • ios