തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിന് ഭക്ഷണത്തില്‍ നിന്നൊഴിവാക്കേണ്ടത്...

പുറമേക്ക് വൃത്തിയായി സൂക്ഷിക്കുന്നതിനും പരിചരിക്കുന്നതിനുമൊപ്പം തന്നെ ഭക്ഷണത്തില്‍ കൂടി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനായാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും എപ്പോഴും നിലനിര്‍ത്താനാകും. അത്തരത്തില്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ടൊരു സംഗതിയാണ് 'ആഡഡ് ഷുഗര്‍' എന്ന പദാര്‍ത്ഥത്തിന്റെ സാന്നിധ്യം

simple diet tip for a healthy beautiful skin

നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യാവസ്ഥയെ നിര്‍ണയിക്കുന്നത്. ഭക്ഷണത്തിനൊപ്പം തന്നെ ഉറക്കം, വ്യായാമം തുടങ്ങിയ മറ്റ് ജീവിതശൈലികളും ആരോഗ്യകാര്യങ്ങളില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. 

എന്നാല്‍ ഭക്ഷണത്തിനുള്ള അത്രയും പ്രാധാന്യം ഇക്കാര്യത്തില്‍ മറ്റൊരു ഘടകത്തിനുമില്ലെന്ന് ഉറപ്പിച്ചുപറയാം. ആരോഗ്യം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചാല്‍ തന്നെ ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തില്‍ വേവലാതി കൂടാതെ ഇരിക്കാം. 

പുറമേക്ക് വൃത്തിയായി സൂക്ഷിക്കുന്നതിനും പരിചരിക്കുന്നതിനുമൊപ്പം തന്നെ ഭക്ഷണത്തില്‍ കൂടി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനായാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും എപ്പോഴും നിലനിര്‍ത്താനാകും. അത്തരത്തില്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ടൊരു സംഗതിയാണ് 'ആഡഡ് ഷുഗര്‍' എന്ന പദാര്‍ത്ഥത്തിന്റെ സാന്നിധ്യം. 

സാധാരണഗതിയില്‍ പഴങ്ങളിലും ചില പ്രകൃതിദത്തമായ ഭക്ഷണസാധനങ്ങളിലുമെല്ലാം മധുരം (ഷുഗര്‍) കാണപ്പെടുന്നുണ്ട്. എന്നാലിവ ആരോഗ്യത്തിനോ ചര്‍മ്മത്തിനോ ഒന്നും വെല്ലുവിളിയാകുന്നില്ല. അതേസമയം പാക്കറ്റ് ഫുഡ്, പ്രോസസ്ഡ് ഭക്ഷണം തുടങ്ങിയവയിലെല്ലാം മധുരത്തിനായി ചേര്‍ക്കുന്നത് 'ആഡഡ് ഷുഗര്‍' ആണ്.

ഇത് ഡയറ്റില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ സാധിച്ചാല്‍ വണ്ണം കുറയ്ക്കുന്നതിനും അതുപോലെ തന്നെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിനുമെല്ലാം സഹായകമാണ്. വിവിധ സിറപ്പുകള്‍, കടയില്‍ നിന്ന് വാങ്ങിക്കുന്ന തേന്‍, ജ്യൂസുകള്‍ ഇങ്ങനെയുള്ളവയിലെല്ലാം 'ആഡഡ് ഷുഗര്‍' കണ്ടേക്കാം. അതിനാല്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോഴും ശ്രദ്ധയോടെ തെരഞ്ഞെടുക്കുക. 

'ഹെല്‍ത്തി ഫുഡ്' എന്ന പേരില്‍ വില്‍പന ചെയ്യപ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പോലും 'ആഡഡ് ഷുഗര്‍' കണ്ടേക്കാം. അതുപോലെ മിഠായി, മധുര പലഹാരങ്ങള്‍, ബേക്കറി എന്നിവയും ചര്‍മ്മത്തിന് അത്ര നല്ലതല്ല. 

Also Read:- കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാൻ പരീക്ഷിക്കാം ഈ നാടൻ വഴികള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios