മലമ്പനി ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പ്രധാനമായും കൊതുകിനെ നിയന്ത്രിക്കുക എന്നുള്ളതാണ് പ്രധാന പ്രതിരോധം. കൊതുകു നശീകരണം, കൊതുകിന്റെ ലാർവകളുടെ നശീകരണം, കൊതുകുകടിയിൽ നിന്നു സ്വയം സംരക്ഷണം എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്.

Signs and symptoms of malaria

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് മലമ്പനി?

അനോഫിലിസ് കൊതുകിൻ്റെ കടിയിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഗുരുതരമായ രോഗമാണ് മലേറിയ.
രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതൽ 30 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.  തലവേദന, ഇടവിട്ടുള്ള കടുത്ത പനി, വിറയലോടു കൂടിയ പനി, പേശീവേദന, ക്ഷീണം, ഛർദി എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. പ്രധാനമായും കൊതുകിനെ നിയന്ത്രിക്കുക എന്നുള്ളതാണ് പ്രധാന പ്രതിരോധം. കൊതുകു നശീകരണം, കൊതുകിന്റെ ലാർവകളുടെ നശീകരണം, കൊതുകുകടിയിൽ നിന്നു സ്വയം സംരക്ഷണം എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്.

കൊതുകുകളുടെ വർധനവ് തടയാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
∙കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക. 
പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടികിടക്കാൻ അനുവദി ക്കാതിരിക്കുക.
കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടിവയ്ക്കുക.
മഴവെള്ളം കെട്ടിനിൽക്കാതെ നോക്കുക.

കൊതുക് കടി എൽക്കാതിരിക്കാൻ ചെയ്യേണ്ടത്

കട്ടിലിൽ കൊതുകു വല ഉപയോഗിക്കണം. 
ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. ∙
വീടിനുള്ളിൽ കൊതുക് കടക്കാതിരിക്കാൻ വലകൾ തറയ്ക്കുക. 
∙കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പല്ലർ, ബാറ്റ് എന്നിവ ഉപയോഗിക്കുക.

ചന്ദിപുര വൈറസ് കുട്ടികൾക്കിടയിൽ അതിവേഗം പടരുന്നു ; രോഗലക്ഷണങ്ങൾ അറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios