ഈ കൊവിഡ് കാലത്ത് കടയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

പണമിടപാട് നടത്തുന്നതിന് മുന്‍പും ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വ്യത്തിയാക്കേണ്ടതുണ്ട്. ഷോപ്പിങ് കഴിഞ്ഞ് തിരികെ എത്തിയാല്‍ ഉടന്‍ വ്യക്തി ശുചിത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്.

seven tips for safe grocery shopping during covid 19

കൊവിഡ് 19ന്റെ രണ്ടാം തരംഗം രാജ്യത്തിന് ആഞ്ഞടിച്ച് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ആവശ്യസാധനങ്ങൾ വാങ്ങാനായി കടകളിൽ പോകാതിരിക്കാനും പറ്റില്ല. ഈ കൊവിഡ് കാലത്ത് കടകളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു.

ഒന്ന്...

ഷോപ്പിങിന് പോകുന്നതിന് മുന്‍പേ തന്നെ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. കൃത്യമായി ലിസ്റ്റ് തയാറാക്കി കടയിൽ പോയാൽ ഒരുപാട് നേരം കടയില്‍ ചിലവഴിക്കേണ്ടി വരില്ല.

 

seven tips for safe grocery shopping during covid 19

 

രണ്ട്...

ഓൺലെെൻ ആയി വാങ്ങാൻ കഴിയുന്ന സാധനങ്ങൾ ഓൺലെെൻ ആയി തന്നെ വാങ്ങുക. അങ്ങനെയാകുമ്പോൾ കൂടുതൽ ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ഇതുവഴി സാധിക്കും.

മൂന്ന്... 

കടകളിൽ പോകുമ്പോൾ ​ഗ്ലൗസ് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉപയോ​ഗത്തിന് ശേഷം ​ഗ്ലൗസ് ഊരി മാറ്റുക.അണുവിമുക്തമാക്കുന്നതിന് പ്രധാന്യം നൽകുക. 

നാല്...

തിരക്കില്ലാത്ത സമയം കടയിൽ പോകാൻ ശ്രമിക്കുക . പോകുമ്പോൾ രണ്ട് മാസ്ക്കുകൾ ഉപയോ​ഗിക്കുക. തിരക്ക് കുറവുള്ള സമയം കണ്ടെത്തി നേരത്തെ തയ്യാറാക്കിയ ലിസ്റ്റുമായി കടയിൽ പോവുക. 

 

seven tips for safe grocery shopping during covid 19

 

അഞ്ച്...

കടയിൽ നിന്ന് വീട്ടിലെത്തിയ ശേഷം കെെകൾ നല്ലരീതിയിൽ അണുവിക്തമാക്കുക. ഭക്ഷണം നല്ല രീതിയിൽ പാകം ചെയ്തു കെെകൾ അണുവിമുക്തമാക്കിയ ശേഷം കഴിക്കുക. 

ആറ്...

വീട്ടിലുള്ള പരമാവധി ആളുകളെ കടയില്‍ കൊണ്ടുപോകാതെ ഒരാൾ  മാത്രം പോകാനും ശ്രദ്ധിക്കുക.

ഏഴ്...

ഏത് കടയില്‍ പോയാലും സാമൂഹിക അകലം കര്‍ശനമായി പാലിക്കുക. കുറഞ്ഞത് രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിക്കണം. അതുപോലെ തന്നെ മാസ്‌കും നിര്‍ബന്ധമായി ധരിച്ചിരിക്കണം.

എട്ട്...

പണമിടപാട് നടത്തുന്നതിന് മുന്‍പും ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വ്യത്തിയാക്കേണ്ടതുണ്ട്. ഷോപ്പിങ് കഴിഞ്ഞ് തിരികെ എത്തിയാല്‍ ഉടന്‍ വ്യക്തി ശുചിത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്.

കൊവിഡ് വാക്‌സിന്‍ ഒരു ഡോസ് മാത്രമെടുത്തവര്‍ ശ്രദ്ധിക്കുക; പഠനം പറയുന്നു...

Latest Videos
Follow Us:
Download App:
  • android
  • ios