Weight Loss Stories: പ്രസവാനന്തരം 16 കിലോ കുറച്ചത് ഇങ്ങനെ; വെയ്റ്റ് ലോസ് സീക്രട്ട് പങ്കുവച്ച് റിന്നി
രണ്ട് കുട്ടികളുടെ അമ്മയായ റിന്നി 76 കിലോയിൽ നിന്ന് ഇപ്പോള്‍ 60 കിലോയില്‍ എത്തിനില്‍ക്കുകയാണ്. എട്ട് മാസം കൊണ്ടാണ് 16 കിലോ കുറച്ചത് എന്ന് റിന്നി പറയുന്നു.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.
പ്രസവാനന്തരം ശരീരഭാരം കുറയ്ക്കുക എന്നത് പല സ്ത്രീകളും നേരിടുന്ന ഒരു വെല്ലുവിളിയാണ്. എന്നാല്‍ കഠിന ശ്രമം കൊണ്ട് ആ നേട്ടം കൈവരിച്ച വ്യക്തിയാണ് എറണാകുളം സ്വദേശിനിയും 33കാരിയുമായ റിന്നി ജോജു (റിന്നി തേലക്കാട്ട്). രണ്ട് കുട്ടികളുടെ അമ്മയായ റിന്നി പ്രസവാനന്തരമുള്ള ശരീരഭാരമായ 76 കിലോയിൽ നിന്ന് ഇപ്പോള്‍ 60 കിലോയില്‍ എത്തിനില്‍ക്കുകയാണ്. എട്ട് മാസം കൊണ്ടാണ് 16 കിലോ കുറച്ചത് എന്ന് റിന്നി പറയുന്നു.
അടിവയറാണ് വില്ലന്‍
പ്രസവത്തിന് ശേഷവും കുറയാത്ത വയറായിരുന്നു പ്രശ്നക്കാരന്‍. ഒപ്പം ജോലി ചെയ്യുന്നവര്‍ പോലും കളിയാക്കി തുടങ്ങിയപ്പോള്‍ വയറു കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൂടെ വെയ്റ്റ് ലോസും പ്ലാനുണ്ടായിരുന്നു. കുഞ്ഞിന് മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴാണ് ജിമ്മില്‍ പോകാന്‍ തീരുമാനിച്ചത്.
ഭക്ഷണത്തിന്‍റെ അളവ് കുറച്ചു
ഭക്ഷണത്തിന്‍റെ അളവ് നന്നായി കുറച്ചു എന്നതാണ് ആദ്യമായി ചെയ്തത്. രാവിലെ രണ്ടോ മൂന്നോ ദോശയോ അപ്പമോ കഴിക്കും. ഉച്ചയ്ക്ക് കഴിക്കുന്ന ചോറിന്‍റെ അളവ് നല്ലതുപോലെ കുറഞ്ഞു. ഒപ്പം പച്ചക്കറികളും മറ്റും ധാരാളം കഴിച്ചിരുന്നു. രാത്രി അത്താഴത്തിന് ചോറ് കഴിക്കുന്ന ശീലവും അവസാനിപ്പിച്ചു. രാത്രി മിക്കപ്പോഴും സാലഡുകളാണ് കഴിച്ചിരുന്നത്. ചിലപ്പോള്‍ ചപ്പാത്തി കഴിക്കും. അതുപോലെ ഒരു ഗ്ലാസ് ഗ്രീന്‍ ടീയും രാത്രി കുടിക്കുമായിരുന്നു. പകല്‍ ഇടയ്ക്ക് എപ്പോഴെങ്കിലും വിശന്നാല്‍ നട്സോ ഫ്രൂട്ട്സോ കഴിക്കും. വെള്ളം ധാരാളം കുടിക്കുമായിരുന്നു.
ഒഴിവാക്കിയ ഭക്ഷണങ്ങള്‍
പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കി. ചായയിലും പഞ്ചസാര ഉപയോഗിക്കാറില്ലായിരുന്നു. മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കി. അതുപോലെ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കി.
വ്യായാമം മുഖ്യം ബിഗിലേ
ഡയറ്റ് പോലെ തന്നെ പ്രധാനമാണ് വ്യായാമം. ദിവസവും നല്ലതും പോലെ വ്യായാമം ചെയ്യുമായിരുന്നു. കാര്‍ഡിയോ വ്യായാമമാണ് തുടക്കത്തില്‍ ചെയ്തത്. ഇത് കലോറി എരിച്ചു കളയുവാൻ സഹായിച്ചു. അങ്ങനെ വയറും ശരീരത്തിലെ ഫാറ്റും നല്ലതുപോലെ കുറഞ്ഞു. പിന്നീട് ശരീരഭാരത്തിലും വ്യത്യാസം വരാന്‍ തുടങ്ങി. വിവിധ വ്യായാമ മുറകള്‍ ഇതിനായി സഹായിച്ചു. ജിം ട്രെയിനര്‍ ഇതിനായി ഏറെ സഹായിച്ചു. ദിവസവും ഒരു മണിക്കൂറാണ് വര്‍ക്കൗട്ട് ചെയ്യുന്നത്. ഇപ്പോഴും ജിമ്മില്‍ പോകുന്നത് തുടരുന്നു.
Also read: അന്ന് 140 കിലോ, കുറച്ചത് 34 കിലോ; ഒഴിവാക്കിയ ഭക്ഷണങ്ങള്‍ പങ്കുവച്ച് ഡോ. മുഹമ്മദ് അലി