ചീസിനും വൈനിനും ഇങ്ങനെയൊരു ഗുണമോ; ഇത് ക്രിസ്മസ് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്
പത്ത് വര്‍ഷത്തോളമായി 1500 പേരില്‍ നടത്തിവന്നിരുന്ന പഠനത്തിന്റെ അവസാനഘട്ട നിരീക്ഷണമാണിതത്രേ. ഏതായാലും ക്രിസ്മസിനോടനുബന്ധിച്ച് തന്നെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നത് തീര്‍ത്തും ആകസ്മികമാണ്
ക്രിസ്മസ് വൈകുന്നേരത്തിലാണ് നാമിപ്പോള്‍. കേക്കും വൈനും ചീസുമെല്ലാം ക്രിസ്മസ് കാലത്തിന്റെ 'സ്‌പെഷ്യല്‍' ചേരുവകളാണെന്ന് നമുക്കറിയാം. ഈ ആഘോഷത്തിനിടെ എല്ലാം അമിതമായി കഴിച്ച് ആരോഗ്യം പ്രശ്‌നത്തിലാക്കരുതെന്ന് പലരും ഉപദേശിച്ച് കേള്‍ക്കാറുണ്ട്.
എന്നാല്‍, മിതമായ അളവിലാണെങ്കില്‍ ഇതെല്ലാം ധൈര്യമായി കഴിക്കാം എന്നാണ് അടുത്തിടെ പുറത്തുവന്നിരിക്കുന്നൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്. വൈന്‍- ആല്‍ക്കഹോള്‍ ചേര്‍ത്തതും ചേര്‍ക്കാത്തതും ഉണ്ട്. രണ്ടായാലും മിതമായ അളവിലാണെങ്കില്‍ അതിന് ചില ഗുണങ്ങളും ഉണ്ടെന്നാണ് പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ഇതുതന്നെ ചീസിന്റെ കാര്യത്തിലും ബാധകമാണത്രേ.
'ജേണല്‍ ഓഫ് അല്‍ഷിമേഴ്‌സ് ഡിസീസ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് യുകെയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. മിതമായ അളവില്‍ വൈനും ചീസും കഴിക്കുന്നത് മറവിരോഗത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഇവര്‍ വാദിക്കുന്നത്.
പത്ത് വര്‍ഷത്തോളമായി 1500 പേരില്‍ നടത്തിവന്നിരുന്ന പഠനത്തിന്റെ അവസാനഘട്ട നിരീക്ഷണമാണിതത്രേ. ഏതായാലും ക്രിസ്മസിനോടനുബന്ധിച്ച് തന്നെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നത് തീര്‍ത്തും ആകസ്മികമാണ്. അതേസമയം പരിധി വിട്ട് വൈനും ചീസും കഴിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അത് തങ്ങളുടെ 'കേക്ക് പീസ്' ആയിരിക്കില്ലെന്നും ഗവേഷകര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Also Read:- വെെൻ ഗ്ലാസ് താഴെ വീഴാൻ പോയപ്പോൾ മുത്തശ്ശി കുഞ്ഞിനോട് ചെയ്തത്; വീഡിയോ കാണാം...