Asianet News MalayalamAsianet News Malayalam

മുഖം സുന്ദരമാക്കാൻ റോസ് വാട്ടർ ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. 

reasons why rose water is the best cleanser
Author
First Published Sep 28, 2024, 2:22 PM IST | Last Updated Sep 28, 2024, 2:22 PM IST

ചർമ്മ സംരക്ഷണത്തിന് മികച്ച ചേരുവകയാണ് റോസ് വാട്ടർ. റോസ് വാട്ടറിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. ഇത് ചർമ്മത്തിൻ്റെ ചുവപ്പ് കുറയ്ക്കാനും മുഖക്കുരു, എക്സിമ എന്നിവയിൽ നിന്ന് രക്ഷ നേടാനും സഹായിക്കും. ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുന്നതിനും റോസ് വാട്ടർ പ്രവർത്തിക്കുന്നു. ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്ന പോഷണത്തിനും മോയ്സ്ചറൈസിംഗ് ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. 

ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാൻ റോസ് വാട്ടർ സഹായിക്കുന്നു. റോസ് വാട്ടറിൻ്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുറിവുകൾ, ഭേദമാക്കാൻ മികച്ചതാണ്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.

മുഖക്കുരുവിന്റെ പാടുകൾ വേഗത്തിൽ കുറയ്ക്കാനും റോസ് വാട്ടർ മികച്ചതാണ്. യുവത്വം നിലനിർത്താനും വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ മികച്ചൊരു പ്രതിവിധിയാണ്. 
പിഎച്ച് ബാലൻസ് നിലനിർത്താനും ചർമ്മത്തെ ഫ്രഷ് ആയി നിലനിർത്താനും റോസ് വാട്ടർ മികച്ചതായി വിദ​ഗ്ധർ പറയുന്നു.

റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ  ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും. 

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടർ പുരട്ടുന്നത് നിറം വർധിപ്പിക്കാനും സഹായിക്കും.  റോസ് വാട്ടറും വെള്ളരിക്ക നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മുടികൊഴിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളി ; ഉപയോ​ഗിക്കേണ്ട വിധം
 

Latest Videos
Follow Us:
Download App:
  • android
  • ios