കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം വന്നാൽ ചെയ്യേണ്ടത്....? ഡോക്ടർ പറയുന്നു
കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി 10 മിനുട്ട് കൂടുതൽ നേരം നിങ്ങൾ നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഡാനിഷ് പറഞ്ഞു.
കൊവിഡ് പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. സാമൂഹിക അകലം പാലിക്കലും സാനിറ്റെെസർ ഉപയോഗവും മാസ്ക്ക് ധരിക്കലും എല്ലാമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗങ്ങൾ.
ഈ സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു.
ആദ്യമായി അറിഞ്ഞിരിക്കേണ്ട കാര്യം പ്രെെമറി കോൺടാക്റ്റും സെക്കന്ററി കോൺടാക്റ്റുമാണ്. കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം വന്നവരെയാണ് പ്രെെമറി കോൺടാക്റ്റിൽ വരുന്നത്. ഈ പ്രെെമറി കോൺടാക്റ്റുള്ളവരുമായി മറ്റ് വ്യക്തികൾ നേരിട്ട് സമ്പർക്കം വന്നാൽ അവരെയാണ് സെക്കന്ററി കോൺടാക്റ്റ് എന്ന് പറയുന്നത്.
കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി 10 മിനുട്ട് കൂടുതൽ നേരം നിങ്ങൾ നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഡാനിഷ് പറഞ്ഞു. കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി അടഞ്ഞ മുറിയിലാണ് നിങ്ങൾ അധിക സമയം ഇരുന്നുവെങ്കിലോ ഒരു മണിക്കൂർ കൂടുതൽ നേരം സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിലോ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഡാനിഷ് സലീം പറയുന്നു.
ആദ്യത്തെ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം കൊവിഡ് ടെസ്റ്റ് ചെയ്താൽ മതിയാകും. ആദ്യത്തെ 14 ദിവസമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ രോഗം പിടിപ്പെട്ടിട്ടില്ലെന്ന് കരുതാം. എന്നാലും മറ്റ് ആളുകമായി സംസാരിക്കുമ്പോഴൊക്കെ സാമൂഹിക അകലം പാലിക്കാനും മാസ്ക്ക് ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറയുന്നു.
പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. എട്ട് മണിക്കൂർ ക്യത്യമായി ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക, ധാരാളം പഴവർഗങ്ങൾ കഴിക്കുക, സ്ട്രെസ് ഒഴിവാക്കുക, വ്യായാമം ചെയ്യുക, ജങ്ക് ഫുഡ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാമെന്നും കൊവിഡ് പിടിപെടാതെ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
പിപിഇ കിറ്റ് സമ്മാനിക്കുന്നത്...; വേദനയായി ഡോക്ടര്‍ പങ്കുവച്ച ചിത്രം