Omicron : ഒമിക്രോണിനെ സൂക്ഷിക്കുക; ഞെട്ടിക്കുന്ന പുതിയ പഠനം
ഒമിക്രോൺ വേരിയന്റിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും ജീവിക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് അതിവേഗം പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദത്തിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും നിലനിൽക്കാൻ കഴിയുമെന്ന് പഠനം.
ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. വുഹാനിൽ നിന്ന് ഉത്ഭവിച്ച SARS-CoV-2 സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ ഗവേഷകർ വിശകലനം ചെയ്തു.
ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകൾക്ക് വുഹാൻ വകഭേദത്തിന് രണ്ടിരട്ടിയിലധികം നേരം അതിജീവിക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു. സ്കിൻ സാമ്പിളുകളിൽ വുഹാൻ സ്ട്രൈനിന് 8.6 മണിക്കൂറും ആൽഫയ്ക്ക് 19.6 മണിക്കൂറും ബീറ്റയ്ക്ക് 19.1 മണിക്കൂറും ഗാമയ്ക്ക് 11 മണിക്കൂറും ഡെൽറ്റയ്ക്ക് 16.8 മണിക്കൂറും ഒമിക്രോണിന് 21.1 മണിക്കൂറുകളുമാണ് അതിജീവിക്കാൻ സാധ്യതയെന്നും ഗവേഷകർ പറയുന്നു.
ആൽഫ, ബീറ്റ വകഭേദങ്ങൾക്കിടയിൽ അതിജീവന സമയങ്ങളിൽ കാര്യമായ വ്യത്യാസമില്ല. ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ അതിജീവന സാധ്യതയുള്ളത് ഒമിക്രോൺ വകഭേദത്തിനാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Read more : കൊവിഡിന്റെ പുതിയ ഉപവകഭേദമായ ബിഎ 2 അപകടകാരിയോ? ഗവേഷകർ പറയുന്നത്