കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡോ. രണ്‍ദീപ് ഗുലേറിയ
ലോക്ക്ഡൗൺ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് ഗുലേറിയ വ്യക്തമാക്കി.
കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ പഴയതോ പുതിയതോ ആയ വകഭേദങ്ങൾ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായതായി കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
രണ്ടാമത്തെ തരംഗത്തിലെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധശേഷി കുറവുള്ളവരോ ആണ്. ചിലർ കീമോ തെറാപ്പി ചെയ്തവരാണ്.
രോഗം ബാധിച്ച ആരോഗ്യവാനായ മിക്ക കുട്ടികളും ആശുപത്രിയിൽ ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ വ്യക്തമാക്കി. ലോക്ക്ഡൗൺ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വെെറസ് വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ