'കുഞ്ഞുങ്ങളെ എടുക്കുന്നതിന് മുന്‍പും കൈകള്‍ കഴുകണം'; കാര്‍ത്യായനിയമ്മയുടെ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി
കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് വ്യക്തി ശുചിത്വം. കൈകഴുകല്‍ ശീലം അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് വ്യക്തി ശുചിത്വം. കൈകഴുകല്‍ ശീലം അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇതിനെ കുറിച്ചുള്ള സന്ദേശം പങ്കുവെയ്ക്കുന്ന നാരീശക്തി പുരസ്‌ക്കാര ജേതാവ് കാര്‍ത്യായനി അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 'കൊറോണക്കാലമാണ്. പുറത്തുപോയി വന്നാലുടന്‍ കയ്യും കാലുമൊക്കെ സോപ്പിട്ട് കഴുകി മാത്രമേ അകത്തുകയറാവൂ. കുഞ്ഞുങ്ങളെ എടുക്കുന്നതിനും മുന്‍പും കൈകള്‍ സോപ്പിട്ട് കഴുകണം. പ്രായമായവര്‍ ആള്‍ക്കൂട്ടത്തിനിടയിലൊന്നും പോകരുത്'- കാര്‍ത്യായനി അമ്മ പറയുന്നു.
വിദേശത്തു നിന്നും വരുന്നവര്‍ പതിനാല് ദിവസമെങ്കിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയിരിക്കണമെന്നും എല്ലാവരും അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും കാര്‍ത്യായനി അമ്മ കൂട്ടിച്ചേര്‍ത്തു.