Asianet News MalayalamAsianet News Malayalam

വായിലെ ക്യാൻസർ ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

' ലോകമെമ്പാടുമുള്ള ആറാമത്തെ ക്യാൻസറാണ് വായിലെ ക്യാൻസർ. പുരുഷന്മാരിലാണ് വായിലെ ക്യാൻസർ കൂടുതലായി കാണുന്നത്...' - സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഓങ്കോളജി ചെയർമാൻ ഡോ. വിജയ് വി ഹരിഭക്തി പറയുന്നു. മോശം ദന്തരോഗാവസ്ഥയും രണ്ട് തരത്തിലുള്ള ക്യാൻസറുകളിലേക്ക് നയിച്ചേക്കാം. 

mouth cancer signs and symptoms
Author
First Published Feb 16, 2024, 9:34 AM IST | Last Updated Feb 16, 2024, 9:34 AM IST

അർബുദത്തെ പേടിയോടെയാണ് പലരും നോക്കി കാണുന്നത്. പലതരത്തിലുള്ള ക്യാൻസറുകളുണ്ട്. അതിലൊന്നാണ് വായിലെ ക്യാൻസർ. വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കു‌‌‌‌‌ന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം ) വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്.

പുകയില ചവയ്ക്കുക, മദ്യപാനം, സിഗരറ്റ് വലിക്കുക എന്നിവയെ തുടർന്നെല്ലാം വായിലെ ക്യാൻസർ ഉണ്ടാകാം.  
ഓറൽ ക്യാൻസർ എന്നും അറിയപ്പെടുന്നു. പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ടൂത്ത് ബ്രഷുകൾ ഇടയ്ക്കിടെ മാറ്റുക എന്നിവയിലൂടെ വായിലെ കോശങ്ങളുടെ അസാധാരണ വളർച്ച തടയാൻ കഴിയും. ലോകമെമ്പാടുമുള്ള ആറാമത്തെ ഏറ്റവും സാധാരണമായ അർബുദമായ വായിലെ ക്യാൻസർ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരെയാണ്  ബാധിക്കുന്നത്. 

വായിലെ ക്യാൻസർ ആർക്കൊക്കെ ബാധിക്കാം?

പലവിധത്തിലുള്ള പുകയില /വെറ്റില എന്നിവയുടെ ഉപയോഗം ഉള്ളവരിൽ.
മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവർക്ക് നാല് മടങ്ങ് കൂടുതലാണ്.
HPV ( ഹ്യൂമൻ പാപ്പിലോമ വൈറസ്)30 വയസ്സിൽ കുറഞ്ഞവരിൽ എച്ച് പി വി യുടെ അണുബാധ വായിലെ ക്യാൻസറിന്റെ സാധ്യത കൂട്ടുന്നു.
രോഗപ്രതിരോധ ശേഷി കുറഞ്ഞവർ
റേഡിയോതെറാപ്പി - കീമോതെറാപ്പി ,അവയവദാനം ചെയ്തവർ, സൂര്യപ്രകാശം കൂടുതലായി തട്ടുന്നവർ തുടങ്ങിയവർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

' ലോകമെമ്പാടുമുള്ള ആറാമത്തെ ക്യാൻസറാണ് വായിലെ ക്യാൻസർ. പുരുഷന്മാരിലാണ് വായിലെ ക്യാൻസർ കൂടുതലായി കാണുന്നത്...' - സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഓങ്കോളജി ചെയർമാൻ ഡോ. വിജയ് വി ഹരിഭക്തി പറയുന്നു. മോശം ദന്തരോഗാവസ്ഥയും രണ്ട് തരത്തിലുള്ള ക്യാൻസറുകളിലേക്ക് നയിച്ചേക്കാം. 

വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ...

വായിൽ മുഴ കാണുക.
അമിതമായി വായിൽ വ്രണങ്ങൾ വരിക.
ഉണങ്ങാത്ത മുറിവ്
വായിൽ ചുവപ്പോ വെള്ളയോ പാടുകൾ കാണുക.
വിഴുങ്ങാനോ ചവയ്ക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക. 

വെറും വയറ്റിൽ ഇവ കഴിക്കൂ, ഭാരം കുറയ്ക്കാൻ സഹായിക്കും

 

Latest Videos
Follow Us:
Download App:
  • android
  • ios