Head Lice: തല നിറയെ പേൻ, മുറിവുകൾ ; പേൻ കൂടിയപ്പോൾ ഏഴ് വയസുകാരിയ്ക്ക് സംഭവിച്ചത്...
കുട്ടി കാണാൻ വരുമ്പോൾ തല നിറയെ പേനായിരുന്നു. പേൻ കടിയേറ്റ് തലയിൽ മുറിവുകളും ഉണ്ടായിരുന്നു...- റേച്ചൽ മറൂൺ പറഞ്ഞു. ഏഴ് വയസുള്ള കുട്ടി തല ഷോൾ കൊണ്ട് മൂടിയാണ് കാണാൻ എത്തിയതെന്നും റേച്ചൽ പറഞ്ഞു.
കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ശല്യം ചെയ്യുന്ന ഒന്നാണ് തലയിലെ പേനും താരനും. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പേൻ കൂടുകയും തലയിൽ ചൊറിച്ചിൽ അടക്കമുള്ള അസ്വസ്ഥതകൾ ഉണ്ടാക്കാനും തുടങ്ങുന്നു. തലയിൽ പേൻ കൂടി ഒടുവിൽ തല മൊട്ടയടിക്കേണ്ടി വന്ന സംഭവങ്ങൾ പോലും നിങ്ങൾ കേട്ടിട്ടുണ്ടാകും.
പേൻശല്യം കൂടി ചികിത്സക്കായി എത്തിയ ഒരു കുട്ടിയുടെ വീഡിയോ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നുള്ള ഹെയർഡ്രെസ്സർ റേച്ചൽ മറൂൺ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ' കുട്ടി കാണാൻ വരുമ്പോൾ തല നിറയെ പേനായിരുന്നു. പേൻ കടിയേറ്റ് തലയിൽ മുറിവുകളും ഉണ്ടായിരുന്നു...'- റേച്ചൽ മറൂൺ പറഞ്ഞു. ഏഴ് വയസുള്ള കുട്ടി തല ഷോൾ കൊണ്ട് മൂടിയാണ് കാണാൻ എത്തിയതെന്നും റേച്ചൽ പറഞ്ഞു.
പേൻ ശല്യവുമായി നിരവധി പേർ ഇവിടെ ചികിത്സയ്ക്കായി വരാറുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല. കണ്ടാൽ തന്നെ പേടിയാകുന്ന അവസ്ഥയായിരുന്നു. പേൻ ശല്യം കൂടിയതിനെ തുടർന്ന് തല മൊട്ടയടിക്കേണ്ടി വന്നു. പേൻ കുട്ടിയുടെ കഴുത്തിലും പുറകിലും ഒട്ടിപിടിച്ചിരിക്കുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
നിരവധി കേസുകൾ ചികിത്സിച്ചിട്ടുണ്ട്. എന്നാൽ ഇതായിരുന്നു ഞാൻ കണ്ടതിൽ ഏറ്റവും ഗുരുതരമായ കേസെന്നും റേച്ചൽ പറഞ്ഞു. മാസങ്ങളായി പേൻ ശല്യത്തിന് മറ്റ് ചികിത്സകൾ ചെയ്തിരുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്.
പെൺകുട്ടി മുടി ചികിയിട്ട് തന്നെ മാസങ്ങളായി എന്നാണ് മനസിലാക്കുന്നത്. പേൻ ലായനി ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയാത്ത മുറിവുകൾ തലയിലുണ്ടായിരുന്നു. കുട്ടിയുടെ നെറ്റിയിൽ പോലും പേൻ ഒട്ടിപിടിച്ചിരിക്കുന്നുണ്ടായിരുന്നു. അശ്രദ്ധ കൊണ്ടാണ് ഈ അവസ്ഥയിലെത്തിയതെന്നും റേച്ചൽ പറഞ്ഞു.
റേച്ചൽ പങ്കുവച്ച വീഡിയോ നിരവധി പേർ ഷെയർ ചെയ്തു. വീഡിയോയിൽ കുട്ടിയുടെ മുടിയിൽ പേൻ ഇഴയുന്നത് കാണാൻ കഴിയും. മുടി ചീകുന്നതിന് മുമ്പ് കണ്ടീഷനിംഗ് ട്രീറ്റ്മെന്റ് ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.
കുട്ടിയെ ഓർത്ത് വളരെ സങ്കടമുണ്ട്, പക്ഷേ അവൾ സുരക്ഷിതയാണെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തു ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. പേൻ ശല്യം നിസാരമായി കാണരുതെന്നും പേൻ ശല്യവും താരനും അകറ്റാൻ കേശസംരക്ഷണമാണ് ആദ്യം വേണ്ടതെന്ന് റേച്ചൽ പറഞ്ഞു.