ബീറ്റ് റൂട്ട് ഉപയോഗിച്ച് മുടി കളർ ചെയ്താലോ, എങ്ങനെയാണെന്നല്ലേ...?
മുടി കളർ ചെയ്യുന്നതിനായി അധികം പേരും ബ്യൂട്ടി പാർലറുകളിലാണ് പോകാറുള്ളത്. ഇനി മുതൽ ബ്യൂട്ടി പാർലറുകളിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഹെയർ കളർ ചെയ്യാവുന്നതാണ്.
മുടിയിൽ കളർ ചെയ്യുന്നത് ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണ്. കൗമാരക്കാരിൽ തുടങ്ങി യുവാക്കളും സ്ത്രീകളുമെല്ലാം പലതരം ഹെയർ കളറുകളാണ് ഉപയോഗിക്കുന്നത്.നീല, ബ്രൗൺ, ചുവപ്പ് തുടങ്ങിയ പല വർണ്ണങ്ങളിലുള്ള ഹെയർ കളറുകൾ ചെറുപ്പക്കാർ മാറി മാറി പരീക്ഷിച്ച് വരുന്നു.
മുടി കളർ ചെയ്യുന്നതിനായി അധികം പേരും ബ്യൂട്ടി പാർലറുകളിലാണ് പോകാറുള്ളത്. ഇനി മുതൽ ബ്യൂട്ടി പാർലറുകളിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഹെയർ കളർ ചെയ്യാവുന്നതാണ്. കടും ചുവപ്പ് നിറമുള്ള മുടിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി മുതൽ ബീറ്റ്റൂട്ട് ഉപയോഗിച്ച് മുടി കളർ ചെയ്യാവുന്നതാണ്.
ഒലീവ് ഓയിലിലോ വെളിച്ചെണ്ണയിലോ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മിശ്രിതം മുടിയിഴകളിൽ തേച്ച് പിടിപ്പിക്കുക. മുടി ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് രണ്ട് മണിക്കൂർ കെട്ടി വയ്ക്കുക. ശേഷം ചൂടുവെള്ളത്തിൽ കഴുകി കളയുക.
സ്‌ട്രെസ്' കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...