ഇവ സെക്സിനെയും ബാധിക്കാം;സ്ത്രീകൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ
ചില ജീവിതശൈലി മാറ്റങ്ങൾ സ്ത്രീകളെ ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ), എച്ച്ഐവി/എയ്ഡ്സ്, അലർജികൾ, അണുബാധകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.
ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ചില ജീവിതശൈലി മാറ്റങ്ങൾ സ്ത്രീകളെ ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ), എച്ച്ഐവി/എയ്ഡ്സ്, അലർജികൾ, അണുബാധകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.
എൻഡോമെട്രിയോസിസ്, പിസിഒഎസ്, വന്ധ്യത, മുഴകൾ, മറ്റ് ആർത്തവ പ്രശ്നങ്ങൾ തുടങ്ങിയവ വരാതിരിക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യസമയത്ത് തന്നെ ചികിത്സിക്കാതിരുന്നാൽ അത് കൂടുതൽ ദോഷം ചെയ്യും.
മികച്ച ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തിന് സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പൂനെയിലെ ലുല്ലനഗറിലെ മദർഹുഡ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ശാലിനി വിജയ് പറയുന്നു.
ഒന്ന്...
അർബുദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്ന നിരവധി വിഷ പദാർത്ഥങ്ങൾ സിഗരറ്റിൽ അടങ്ങിയിരിക്കുന്നു. പുകവലി അണ്ഡാശയത്തെയും ഗർഭാശയത്തെയും സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥയെയും ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ഗർഭകാലത്ത് പുകവലിക്കുന്നത് കുഞ്ഞിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
രണ്ട്...
എല്ലാവർഷവും സ്ത്രീകൾ പാപ് സ്മിയർ, എസ്ടിഐ, അണുബാധ പരിശോധനകൾ എന്നിവയ്ക്കുള്ള പരിശോധനകൾ നടത്തുക. ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നത് രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സഹായിക്കും.
മൂന്ന്...
എപ്പോഴും സുരക്ഷിതമായ ലൈംഗിക ബന്ധം (Safe sex), ഉറപ്പ് വരുത്തുക. ഗർഭനിരോധന ഉറ (Condom) ഉപയോഗിക്കുക. സുരക്ഷിതമല്ലാത്ത സെക്സ് വഴി ലൈംഗിക രോഗങ്ങൾ (STD s) ഉണ്ടാകാം.
നാല്...
ഓരോ സ്ത്രീയുടെയും ജീവിതത്തിന്റെ ഭാഗമാണ് മാസം തോറും മുടങ്ങാതെ എത്തുന്ന ആർത്തവ ദിനങ്ങൾ. ശരീരത്തിന് കൂടുതൽ പരിചരണം ലഭിക്കേണ്ട സമയവും ഇത് തന്നെയാണ്. ആർത്തവ ശുചിത്വം വളരെ പ്രധാനമാണ്. ആർത്തവ ദിവസങ്ങളിൽ ഓരോ 4-5 മണിക്കൂറിനും ശേഷം പാഡുകൾ മാറ്റുക.
അഞ്ച്...
അസ്വസ്ഥതയുണ്ടാക്കുന്ന ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം. നനവുള്ള അടിവസ്ത്രങ്ങൾ മണിക്കൂറോളം ഇടരുത്. നനവ് നിന്നാൽ രോഗാണുക്കൾ മൂലം അസുഖങ്ങൾ വരാം. ചൊറിച്ചിൽ, പൂപ്പൽ ഇവ വരാൻ സാധ്യതയേറും.
ആറ്...
ആർത്തവത്തിനു മുമ്പുള്ള ക്ഷീണം, വിഷാദം, ആസക്തി എന്നിവയ്ക്ക് കാത്സ്യം സഹായകമാണ്. മഗ്നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.
Read more പുരുഷന്മാരിലെ വന്ധ്യത; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...