കുട്ടികളുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

പാൽ എന്നത് കുട്ടികൾക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലിൽ നിന്ന് വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

five healthiest Foods for Kids

കുട്ടികൾക്ക് പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം എപ്പോഴും നൽകേണ്ടത്. കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഏറ്റവും മികച്ചരീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

ബ്രൊക്കോളി...

ബ്രൊക്കോളിയിൽ വിറ്റാമിൻ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി കഴിക്കുന്നതുവഴി 'കോളിൻ' എന്ന പോഷണവും ലഭിക്കുന്നു. തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷണമാണിത്. മാത്രമല്ല മസ്തിഷ്‌കവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും തമ്മിൽ ആശയവിനിമയം നടത്തുന്നതിനും കോളിൻ സഹായിക്കുന്നു. ആവിയില്‍ ചെറുതായി വേവിച്ച ബ്രൊക്കോളി കുട്ടികൾക്ക് നൽകുന്നത് ബുദ്ധിവികാസത്തിന് ഏറെ സഹായിക്കും.

 

five healthiest Foods for Kids

 

പാൽ...

പാൽ എന്നത് കുട്ടികൾക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലിൽ നിന്ന് വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. പാൽ, തൈര് എന്നിവ എന്തുകൊണ്ടും കുട്ടികൾക്ക് ഗുണം ചെയ്യും.

 

five healthiest Foods for Kids

 

മുട്ട...

ബ്രൊക്കോളിയിൽ കാണപ്പെടുന്ന 'കോളിൻ' എന്ന പോഷണം മുട്ടയിലും അടങ്ങിയിരിക്കുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ കുട്ടികളെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. 

 

five healthiest Foods for Kids

 

മത്സ്യം...

മത്സ്യം എന്നത് വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല സ്രോതസ്സാണ്. ഈ പോഷണങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

 

five healthiest Foods for Kids

 

തെെര്...

കുട്ടികൾക്ക് തെെര് നിർബന്ധമായും നൽകണമെന്നാണ് പോഷകാഹാര വിദ​ഗ്ധൻ കാറ്റി ആൻഡ്രൂസ് പറയുന്നത്. പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവ തെെരിൽ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കുടൽ നിലനിർത്തുന്നതിന് പ്രധാനമായ ബാക്ടീരിയായ പ്രോബയോട്ടിക്സും തൈരിൽ അടങ്ങിയിട്ടുണ്ട്. 

 

five healthiest Foods for Kids

 

അവക്കാഡോ...

ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിൽ എത്തേണ്ടത് വളരെ പ്രധാനമാണ്. അതിന് ഏറ്റവും നല്ലതാണ്  അവക്കാഡോ. കാരണം, ഇവയിൽ മോണോസാചുറേറ്റഡ് കൊഴുപ്പുകൾ കൂടുതലാണ്. ഇത് ബുദ്ധിവികാസത്തിന് ഏറെ ​ഗുണം ചെയ്യും.

five healthiest Foods for Kids

 

തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാന്‍ അത്യുത്തമമാണ് അവക്കാഡോ. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ബി കോപ്ലക്സ് വിറ്റാമിന്‍ കുട്ടികളിലെ ടെന്‍ഷന്‍ കുറയ്ക്കുന്നതിനും സഹായിക്കും.

വെെകുന്നേരം ചായയ്ക്കൊപ്പം ചൂട് 'ചക്ക പഴംപൊരി' കൂടി ഉണ്ടെങ്കിലോ...!

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios