ബ്ലഡ് ക്യാൻസർ; ഈ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുതേ...

ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്‌. ബ്ലഡ്‌ കാന്‍സറിനെ പലപ്പോഴും ആദ്യമേ തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.  
 

first signs and symptoms of blood cancer

രക്തത്തെയും മജ്ജയെയും ലിംഫാറ്റിക് സിസ്റ്റത്തെയുമെല്ലാം ബാധിക്കുന്ന ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍. അതായത് എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച്‌ രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ്‌ രക്താര്‍ബുദം അഥവാ ബ്ലഡ് ക്യാൻസർ. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്‌. ബ്ലഡ്‌ കാന്‍സറിനെ പലപ്പോഴും ആദ്യമേ തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.  

രക്താര്‍ബുദം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയും ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാവുകയും ചെയ്യും. അതിനാല്‍ എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തുന്നതാണ് നല്ലത്. പല രോഗങ്ങളുടെയും ലക്ഷണമാണ് അമിത ക്ഷീണം. അകാരണമായി ശരീരഭാരം കുറയുന്നതും രക്താർബുദത്തിന്റെ ഒരു സൂചനയാകാം. ബ്ലഡ് ക്യാൻസർ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇതു മൂലം പെട്ടെന്ന് അണുബാധകൾ പിടിപ്പെടാന്‍ കാരണമാകും. എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അവഗണിക്കരുത്. തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട.മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്. ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും ശ്വാസതടസ്സം അനുഭവപ്പെടുന്നതും ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമായിരിക്കാം. രക്താർബുദം ബാധിച്ച ഒരാൾക്ക് ആവർത്തിച്ചുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പനി, തലവേദന, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും നിസാരമായി കാണേണ്ട. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ലിവർ സിറോസിസിന്‍റെ ഈ പത്ത് ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios