Coffee : കാപ്പി കുടിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുമോ?

ദിവസവും കാപ്പി കുടിക്കുന്ന ആളുകൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. 

Drinking coffee could benefit heart, help you live longer Study

ദിവസവും കപ്പ് കാപ്പി കുടിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 10 ശതമാനം മുതൽ 15 ശതമാനം വരെ കുറയ്ക്കുന്നതായി പഠനം. കാപ്പി കുടിക്കുന്നത്  ഹൃദയാരോഗ്യത്തിന് ഗുണമുണ്ടാക്കുന്നതായി മെൽബൺ സർവകലാശാലയിലെ ഗവേഷകനായ പീറ്റർ എം. കിസ്‌ലർ പറഞ്ഞു.

ഗവേഷകർ യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചു. കാപ്പി കുടിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുമോ എന്നതിനെ കുറിച്ച് ​ഗവേഷകർ പരിശോധിച്ചു. ഹൃദ്രോഗമില്ലാത്തവരും ശരാശരി 57 വയസ് വരെയുള്ള 382,500-ലധികം മുതിർന്നവരിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. 

ദിവസവും കാപ്പി കുടിക്കുന്ന ആളുകൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. 

പ്രതിദിനം ഏകദേശം ഒരു കപ്പ് കാപ്പി കുടിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖം മൂലം മരിക്കാനുള്ള സാധ്യത കുറവാണെന്നും ​ഗവേഷകർ പറഞ്ഞു. കാപ്പി കഴിക്കുന്നത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.

കാപ്പി പ്രിയരാണോ? പുതിയ പഠനം പറയുന്നത് കേൾക്കൂ...

കാപ്പി കുടിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ലഭിക്കുന്നു. കാപ്പി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരൾ രോഗം തടയാനും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ദഹനത്തിലും കുടലിലും കാപ്പിയുടെ നല്ല ഫലങ്ങൾ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.

പിത്താശയക്കല്ലുകൾ, ചില കരൾ രോഗങ്ങൾ എന്നിവ പോലുള്ള ദഹനസംബന്ധമായ പരാതികളിൽ നിന്ന് കാപ്പി സംരക്ഷിക്കുന്നു. 'ന്യൂട്രിയന്റ്സ്' ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 194 ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അവലോകനമാണ് പഠനത്തിൽ വിശദീകരിക്കുന്നത്.

കാപ്പി ഉപഭോഗം ദഹനനാളത്തിന്റെ വിവിധ അവയവങ്ങളിൽ ദോഷകരമായ ഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നൽകിയ ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ചിലെ (INSERM) എമിറിറ്റസ് റിസർച്ച് ഡയറക്ടർ ആസ്ട്രിഡ് നെഹ്‌ലിഗ് പറഞ്ഞു.

ഗവേഷണത്തിൽ പ്രധാനമായി ചൂണ്ടിക്കാട്ടുന്ന രണ്ട് കാര്യങ്ങൾ എന്ന് പറയുന്നത് കാപ്പിയും പിത്തസഞ്ചിയിലെ കല്ലുകളുടെ സാധ്യതയും തമ്മിലുള്ള ബന്ധവും കാപ്പി ഉപഭോഗത്തെ പാൻക്രിയാറ്റിസ് സാധ്യത കുറയ്ക്കുന്നതുമായി ബന്ധിപ്പിക്കുന്ന തെളിവുകളുമാണ്. എന്നിരുന്നാലും കൂടുതൽ ഗവേഷണം ഇനിയും ആവശ്യമാണെന്നും ആസ്ട്രിഡ് പറഞ്ഞു.  

വൈകീട്ട് കാപ്പിയാണോ പതിവ്? എങ്കിലറിയാം രസകരമായ ചില വിവരങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios