സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് മദ്യപിക്കാമോ?

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. 

drinking alcohol during periods has some risk

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ആര്‍ത്തവം വരുന്നതിനുമുന്‍പ് പലര്‍ക്കും പല തരത്തിലുളള സൂചനകള്‍ കിട്ടാറുണ്ട്. ചിലര്‍ക്ക് അതിഭയങ്കരമായ വയറുവേദന അനുഭവപ്പെടാം. ചിലര്‍ക്ക് ശരീരവേദന, തലവേദന, ദേഷ്യം, വിഷാദം എന്നിങ്ങനെ   ആര്‍ത്തവം തുടങ്ങുന്നതിന്‍റെ സൂചനകള്‍ വരാറുണ്ട്. 

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് മദ്യപിച്ചാല്‍ മേല്‍പറഞ്ഞ ബുദ്ധിമുട്ടുകള്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. 
ആര്‍ത്തവ സമയത്ത് മാത്രമല്ല മദ്യപിക്കുന്ന സ്ത്രീകളിലും ആര്‍ത്തവ സൂചനകള്‍ വളരെ ബുദ്ധിമുട്ടുളളതാകുമെന്ന് യുഎസില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സാന്‍ഷ്യാഗോ കംപോസ്റ്റിലെയാണ് പഠനം നടത്തിയത്. 

drinking alcohol during periods has some risk

ആര്‍ത്തവ വേദന ഹൃദയാഘാതത്തിന് തുല്യമെന്നും പറയാറുണ്ട്. വേദന കുറയ്ക്കാനും ചില വഴികള്‍ ഉണ്ട്. ചായ കുടിക്കുക, വെളളം ധാരാളം കുടിക്കുക, കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക, പഴം ധാരാളം കഴിക്കുക തുടങ്ങിയ ശീലമാക്കാം. 


 

Latest Videos
Follow Us:
Download App:
  • android
  • ios