അതിരാവിലെ വെറും വയറ്റിൽ അത്തിപ്പഴമിട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, മാറ്റങ്ങൾ അറിയാം
ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ അത്തിപ്പഴം വെള്ളത്തിന് രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ കഴിയും. ഇത് ഹൃദ്രോഗത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നല്ല കുടലിൻ്റെ ആരോഗ്യം ഉറപ്പാക്കുന്നു.
അത്തിപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, കെ, പൊട്ടാസ്യം, കാത്സ്യം എന്നിവ അത്തിപ്പഴത്തിലുണ്ട്. അത്തിപ്പഴം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ് മാത്രമല്ല, ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും അവ സഹായിക്കുന്നു. ഇത് മെറ്റബോളിസം വർധിപ്പിക്കാനും ഫലപ്രദമായ ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ അത്തിപ്പഴം വെള്ളത്തിന് രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ കഴിയും. ഇത് ഹൃദ്രോഗത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നല്ല കുടലിൻ്റെ ആരോഗ്യം ഉറപ്പാക്കുന്നു.
അത്തിപ്പഴത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രമേഹരോഗികൾക്ക് അത്തിപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണ്. ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം അവയിൽ അടങ്ങിയിട്ടുണ്ട്.
അസ്ഥികളുടെ ആരോഗ്യത്തിനും അത്തിപ്പഴം വെള്ളം സഹായകമാണ്. നിരവധി പഠനങ്ങൾ അനുസരിച്ച്, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അത്തിപ്പഴത്തിൽ കൂടുതലാണ്. അതിനാൽ, എല്ലുകളുടെ കരുത്തിനായി അത്തിവെള്ളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ അത്തിപ്പഴമിട്ട വെള്ളം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ശക്തമായ പ്രതിരോധശേഷി ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്നു.
തലേ ദിവസം ഒരു ഗ്ലാസിൽ മൂന്നോ നാലോ അത്തിപ്പഴം വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ അത് അരിച്ചു മാറ്റിയ ശേഷം അൽപം തേൻ ചേർത്ത് കുടിക്കാവുന്നതാണ്. തേൻ ആവശ്യമുള്ളവർ മാത്രം ചേർക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്.