Diabetes| യുവാക്കള്‍ക്കിടയിലെ പ്രമേഹം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായ്മയുമെല്ലാം പ്രമേഹം ബാധിക്കുന്നതിന് പ്രധാന കാരണങ്ങളാണെന്നും ഡോ .അശുതോഷ് കൂട്ടിച്ചേർത്തു. 

Diabetes in Young People on the Rise

ഇന്ന് നവംബർ 14. ലോക പ്രമേഹ ദിനം(world diabetes day). പ്രമേഹം(diabetes) എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. 

പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന പ്രമേഹം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു.
ഇന്ത്യയിൽ 20-79 വയസ് പ്രായമുള്ളവരിൽ ഏകദേശം 77 ദശലക്ഷം ആളുകൾ പ്രമേഹരോഗികളാണെണെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (ഐഡിഎഫ്) 2019ൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

പ്രമേഹം ചെറുപ്പക്കാർക്കിടയിൽ ഇത് 5-10 ശതമാനം വരെ വർധിച്ചിട്ടുണ്ടെന്ന് ഗുരുഗ്രാമിലെ പാരാസ് ഹോസ്പിറ്റൽസിലെ എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്റ് ഡോ .അശുതോഷ് ഗോയൽ പറഞ്ഞു. പ്രമേഹരോഗികളായ ചെറുപ്പക്കാരും മധ്യവയസ്കരും (20-50 വയസ് പ്രായമുള്ള) രോഗികളുടെ എണ്ണം വർധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായ്മയുമെല്ലാം പ്രമേഹം ബാധിക്കുന്നതിന് പ്രധാന കാരണങ്ങളാണെന്നും ഡോ .അശുതോഷ് കൂട്ടിച്ചേർത്തു. ഉറക്കക്കുറവ്, അമിത സമ്മർദ്ദം, ക്രമരഹിതമായ ഭക്ഷണക്രമം എന്നിവ ശരീരഭാരം വർദ്ധിക്കുന്നതിനും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.

പാരമ്പര്യം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, ഉറക്കമില്ലായ്മ, സമ്മർദ്ദം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ എന്നിവ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി പറയുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, ക്ഷീണം, ഭാരം കുറയുക എന്നിവ പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണ്. യുവാക്കൾക്കിടയിൽ പ്രമേഹം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

 ഉയർന്ന പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രമേഹത്തിന് കാരണമായേക്കും. 

രണ്ട്...

പുകവലി ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. തുടർന്ന് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകാം. പുകവലി ഉപേക്ഷിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും.‌‌‌‌

 

Diabetes in Young People on the Rise

 

മൂന്ന്...

ശാരീരികമായി സജീവമായിരിക്കുകയും ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ദിവസവും 30 മിനുട്ട് നടത്തം, നീന്തൽ, സൈക്ലിംഗ്, യോഗ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കണം. 

നാല്...

മധുരവും കാർബോ അടങ്ങിയ ആഹാരവും കുറയ്ക്കുന്നത് പ്രമേഹത്തെ തടയും. പ്രോട്ടീൻ , ഫൈബർ എന്നിവ അടങ്ങിയ ബാലൻസ് ഡയറ്റ് ശീലമാക്കുക.

 

Diabetes in Young People on the Rise

 

അഞ്ച്...

ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം ശരീരഭാരം നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണത്തിലെ മതിയായ അളവിൽ നാരുകൾ ഇൻസുലിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയും.

പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios