ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന അഞ്ച് കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ

പ്രായം കൂടുമ്പോള്‍ കൊളാജൻ ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞു വരും. ഇതാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നത്. എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും കൊളാജൻ ആവശ്യമാണ്.  അസ്ഥികളുടെ രൂപീകരണം ഉത്തേജിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും കൊളാജൻ സഹായിക്കും.
 

collagen rich foods for skin glow

പ്രായം കൂടുന്തോറും പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. മുഖത്ത് ചുളിവുകൾ, കരുവാളിപ്പ്, കറുപ്പ് നിറം, ഡാർക്ക് സർക്കിൾസ് എന്നിവ ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നങ്ങളാണ്. ചർമ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിർത്തി, ചർമ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. കൂടാതെ  തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ സഹായിക്കും.

പ്രായം കൂടുമ്പോൾ കൊളാജൻ ഉൽപ്പാദിപ്പിക്കുന്നത് കുറഞ്ഞു വരും. ഇതാണ് ചർമ്മത്തിൽ ചുളിവുകൾ വീഴാൻ കാരണമാകുന്നത്. എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും കൊളാജൻ ആവശ്യമാണ്.  അസ്ഥികളുടെ രൂപീകരണം ഉത്തേജിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും കൊളാജൻ സഹായിക്കും.

ചർമ്മത്തെ സംരക്ഷിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ...

ചിക്കൻ

ശരീരത്തിലെ കൊളാജൻ ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന അമിനോ ആസിഡുകളാൽ സമ്പുഷ്ടമാണ് ചിക്കൻ. ചിക്കൻ അധികം എണ്ണ ചേർക്കാതെ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലത്.

മത്സ്യം

ശരീരത്തിലെ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന സിങ്ക്, ചെമ്പ് തുടങ്ങിയ അവശ്യ ധാതുക്കൾ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, മത്സ്യത്തിൽ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചർമ്മത്തിന് സഹായിക്കുന്നു.

 സിട്രസ് പഴങ്ങൾ

നാരങ്ങയിലും മറ്റ് സിട്രസ് പഴങ്ങളിലും നല്ല അളവിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉൽപാദനത്തെ സഹായിക്കുക മാത്രമല്ല, ടോക്‌സിനുകൾ പുറന്തള്ളുകയും ചെയ്യുന്നു.

ഇലക്കറികൾ

ശരീരത്തിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും പോഷണത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. 

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയിൽ 18 അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിനും ശരീരത്തിനും മികച്ചതാണ്. മുട്ടയുടെ വെള്ള പതിവായി കഴിക്കുന്നത് ചർമ്മത്തെ സുന്ദരമാക്കുന്നു.

മുടികൊഴിച്ചിൽ കുറയ്ക്കും ; കഞ്ഞി വെള്ളം ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി

 

Latest Videos
Follow Us:
Download App:
  • android
  • ios