മൊബെെൽ ഫോണിന്റെ ഉപയോഗം കുറച്ചോളൂ; കാരണം ഇതാണ്
മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്. മൊബൈലിൽ തന്നെ നോക്കിയിരിക്കുമ്പോൾ കണ്ണുകളുടെ മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്.
മൊബെെൽ ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയാണ് ഇന്ന് പലർക്കും. എവിടെപ്പോയാലും വെറുതെ ഇരുന്നാൽ പോലും കയ്യിൽ മൊബൈൽ വേണമെന്ന സ്ഥിതിയാണ്. ബാത്ത് റൂമിൽ പോകുമ്പോൾ പോലും മൊബെെൽ ഉപയോഗിക്കുന്നവരുണ്ട്. ഇങ്ങനെ സ്ഥിരമായി മൊബൈൽ ഫോണിൽ മുഴുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാം.
തുടക്കത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും ശരീരത്തെയും മനസിനെയും ദോഷകരമായി ബാധിക്കുന്നതാണ് മൊബൈൽ ഫോൺ അഡിക്ഷൻ. ഒരു ഇടവേള പോലുമില്ലാതെ മൊബൈൽ ഉപയോഗിക്കുന്നത് പലരോഗങ്ങൾക്കും കാരണമാകും. ജീവിതശൈലിയെ തന്നെ ബാധിക്കുകയും ചെയ്യും. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്. മൊബൈലിൽ തന്നെ നോക്കിയിരിക്കുമ്പോൾ കണ്ണുകളുടെ മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്.
നിശ്ചിത സമയത്ത് ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. കുറെ നേരം സമയം തല കുനിച്ച് മൊബൈലിലേക്ക് നോക്കുമ്പോൾ കണ്ണുകൾക്കൊപ്പം തന്നെ കഴുത്തിലും സമർദ്ദമേറും. കഴുത്തിന് വേദന വരുന്നതിന് കാരണമാവുകയും ചെയ്യാം. കൗമാരക്കാരുടെ ഏറ്റവും വലിയ പ്രശ്നം ഉറക്കമില്ലായ്മയാണ്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൗമാരക്കാർക്കിടയിൽ ഉണ്ടാകുന്നു.
മൊബെെൽ ഫോണിന്റെ അമിത ഉപയോഗം തന്നെയാണ് പ്രധാനകാരണം. വീഡിയോ ഗെയിം, ടിവി, എന്നിവ അമിതമായി ഉപയോഗിച്ച് വരുന്നതും കൗമാരക്കാർക്കിടയിൽ ഉറക്കമില്ലായ്മയ്ക്ക് മറ്റ് ചില കാരണങ്ങളാണ്. ഉറക്കം കുറയുന്നത് കൗമാരക്കാർക്കിടയിൽ വിഷാദരോഗം ഉണ്ടാകാനും ശരീരഭാരം കൂടാനുമുള്ള സാധ്യത കൂടുതലാണ്. കൗമാരക്കാർ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണമെന്ന് 'National Center for Health Research' വ്യക്തമാക്കുന്നു.
ഫോണ്‍ നോക്കി സമയം കളയുന്നത് അപകടം; അഞ്ച് നിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന...