മാസം തികയാത്ത പ്രസവം ഇനി നേരത്തെ കണ്ടെത്താം
പ്രസവ സമയത്തെ സങ്കീര്‍ണതകളെ നേരത്തേയുളള രക്തപരിശോധനയിലൂടെ കണ്ടെത്തി ലഘുകരിക്കാനാവുമെന്ന് ഗവേഷകര്‍.
പ്രസവ സമയത്തെ സങ്കീര്‍ണതകളെ നേരത്തേയുളള രക്തപരിശോധനയിലൂടെ കണ്ടെത്തി ലഘുകരിക്കാനാവുമെന്ന് ഗവേഷകര്‍. 10 ശതമാനത്തിനടുത്ത് പ്രസവങ്ങളും മാസം തികയാത്തവയാണ്. ഇത്തരം പ്രസവങ്ങളെ നേരത്തേ പ്രവചിക്കാന്‍ മാതാവിന്‍റെ രക്തപരിശോധന വഴി കഴിയുമെന്നാണ് യുഎസിലെ വിമന്‍സ് ഹോസ്പിറ്റലിലെ ഒരുപറ്റം ഗവേഷകര്‍ പറയുന്നത്.
രക്തത്തിലെ സൂക്ഷ്മകണങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഗര്‍ഭിണിയുടെ രക്തം പരിശോധിക്കും. അമേരിക്കന്‍ ജേണലായ 'ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി'യിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
മുപ്പത്തിയേഴ് ആഴ്ചയെങ്കിലും ഗര്‍ഭപാത്രത്തില്‍ കഴിയാത്ത കുഞ്ഞുങ്ങളുടേതാണ് മാസം തികയാതെയുള്ള പിറവിയായി (premature birth) കണക്കാക്കുന്നത്.