വണ്ണം കുറയ്ക്കാന്‍ 'ബ്ലാക്ക് കോഫി'?; അറിയാം അഞ്ച് കാര്യങ്ങള്‍...

കാപ്പി അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെങ്കില്‍ പോലും മിതമായ അളവിലാണെങ്കിലും ഇതിനും ചില ആരോഗ്യഗുണങ്ങളുണ്ട്. പ്രത്യേകിച്ച് ബ്ലാക്ക് കോഫിയാണെങ്കില്‍ അതിന് ശരീരവണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടായി നില്‍ക്കാന്‍ പോലും സാധിക്കും. ഇതെങ്ങനെയെന്നല്ലേ? അറിയാം ഈ അഞ്ച് കാര്യങ്ങള്‍...

black coffee can help to shed extra weight

ശരീരവണ്ണം കുറയ്ക്കാന്‍ പലവിധ ശ്രമങ്ങളും നടത്തുന്നവരുണ്ട്. ഡയറ്റില്‍ നിയന്ത്രണം, ഒപ്പം വ്യായാമം എല്ലാം വണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധമായും അവലംബിക്കേണ്ട മാര്‍ഗമാണ്. ഇതില്‍ ഡയറ്റുമായി ബന്ധപ്പെട്ടൊരു വിഷയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

രാവിലെ എഴുന്നേറ്റയുടന്‍ തന്നെ ഒരു കപ്പ് ചായയോ കാപ്പിയോ മിക്കവര്‍ക്കും നിര്‍ബന്ധമാണ്. തുടര്‍ന്ന് ദിവസത്തില്‍ പലപ്പോഴായി കാപ്പിയും ചായയും നമ്മള്‍ കഴിക്കാറുമുണ്ട്. വിരസതയെ മറികടക്കാനോ ഉന്മേഷം വീണ്ടെടുക്കാനോ എല്ലാം അധികപേരും കാപ്പിയെ ആണ് ആശ്രയിക്കാറ്. 

കാപ്പി അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെങ്കില്‍ പോലും മിതമായ അളവിലാണെങ്കിലും ഇതിനും ചില ആരോഗ്യഗുണങ്ങളുണ്ട്. പ്രത്യേകിച്ച് ബ്ലാക്ക് കോഫിയാണെങ്കില്‍ അതിന് ശരീരവണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടായി നില്‍ക്കാന്‍ പോലും സാധിക്കും. ഇതെങ്ങനെയെന്നല്ലേ? അറിയാം ഈ അഞ്ച് കാര്യങ്ങള്‍...

ഒന്ന്...

ഗ്രൗണ്ട് ബീന്‍സില്‍ നിന്ന് ബ്ര്യൂ ചെയ്‌തെടുത്ത ഒരു കപ്പ് റെഗുലര്‍ ബ്ലാക്ക് കോഫിയില്‍ 2 കലോറിയാണ് അടങ്ങിയിരിക്കുന്നതത്രേ. ചില കാപ്പിയില്‍ ഒരു കലോറിയും ആകാമിത്. ഡീകഫിനേറ്റ് ചെയ്ത കാപ്പിയാണെങ്കില്‍ പൂജ്യമാണ് കലോറിയുടെ അളവ്. കലോറിയുടെ അളവ് കുറവുള്ള പാനീയങ്ങള്‍ ശരീരവണ്ണം കൂടുന്നതിനെ തടയുന്നു. 

 

black coffee can help to shed extra weight
 

രണ്ട്...

ബ്ലാക്ക് കോഫിയില്‍ കാണപ്പെടുന്ന 'ക്ലോറോജെനിക് ആസിഡ്' ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. ഭക്ഷണം കഴിഞ്ഞ ശേഷം അതിന്റെ ഭാഗമായി ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനുമെല്ലാം 'ക്ലോറോജെനിക് ആസിഡ്' സഹായിക്കുന്നു. ഇതിനൊപ്പം തന്നെ ബിപി, രക്തത്തിലെ ഷുഗര്‍നില എന്നിവ നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഇത് സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.

മൂന്ന്...

ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുകയും എന്തെങ്കിലും കഴിക്കുകയും ചെയ്യുന്നവര്‍ക്കാണ് വണ്ണം കുറയ്ക്കാന്‍ ബുദ്ധിമുട്ട്. ഇത്തരക്കാര്‍ക്ക് ബ്ലാക്ക് കോഫിയെ ആശ്രയിക്കാവുന്നതാണ്. വിശപ്പിനെ മിതപ്പെടുത്തുന്നതിനും അതുവഴി ഭക്ഷണം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. 

നാല്...

ഗ്രീന്‍ കോഫി ബീന്‍സാണെങ്കില്‍ അവയ്ക്ക് കൊഴുപ്പിനെ എരിച്ചുകളയാനുള്ള കഴിവ് കൂടുതലാണത്രേ. 

 

black coffee can help to shed extra weight


ഇതിനൊപ്പം തന്നെ കരളിനെ ജൈവികമായി വൃത്തിയാക്കിയെടുക്കാനും ഇത് സഹായിക്കുന്നു. അങ്ങനെ അമിതമായ കൊഴുപ്പും മറ്റും പുറന്തള്ളാനും ഇത് സഹായിക്കുന്നു. 

അഞ്ച്...

ശരീരത്തില്‍ അധികമുള്ള ജലാംശവും വണ്ണം കൂടുതലായി തോന്നിക്കാം. ഇത് താല്‍ക്കാലികമായ ഒരു പ്രശ്‌നം മാത്രമാണ്. എങ്കില്‍ക്കൂടിയും ഇതിനെ പരിഹരിക്കാന്‍ ബ്ലാക്ക് കോഫിക്ക് സാധ്യമാണ്. ശരീരത്തില്‍ അധികമായിരിക്കുന്ന ജലാംശത്തെ പുറന്തള്ളാന്‍ ബ്ലാക്ക് കോഫി സഹായിക്കുന്നു.

Also Read:- വിറ്റാമിന്‍ 'എ'യുടെ അഭാവം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios