മുടിയെ കരുത്തുള്ളതാക്കാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ

കൂണിൽ ആൻ്റിഓക്‌സിഡൻ്റുകൾ കൂടാതെ സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. കൂടാതെ, ഓരോ കപ്പ് പുതിയ ബട്ടൺ കൂണിലും 5.6 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. 

biotin rich foods for healthy hair and skin

വിറ്റാമിൻ ബി 7 അല്ലെങ്കിൽ വിറ്റാമിൻ എച്ച് എന്നും അറിയപ്പെടുന്ന ബയോട്ടിൻ വെള്ളത്തിൽ ലയിക്കുന്ന ബി കോംപ്ലക്സ് വിറ്റാമിനാണ്. ആരോഗ്യകരമായ ചർമ്മം, മുടി, നഖങ്ങൾ എന്നിവ നിലനിർത്തുന്നതിന് ഇത് വളരെ പ്രധാനമാണ്. മുടിയുടെയും നഖങ്ങളുടെയും ഘടന ഉണ്ടാക്കുന്ന പ്രോട്ടീനായ കെരാറ്റിൻ ഉൽപാദനത്തിനും ഇത് പ്രധാന പങ്കാണ് വഹിക്കുന്നത്. ബയോട്ടിൻ കുറവ് വരണ്ട ചർമ്മം, പൊട്ടുന്ന നഖങ്ങൾ, മുടി കൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിനായി കഴിക്കാം ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ...

നട്സ്
 
നട്സുകളിൽ ബയോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ചർമ്മത്തിനും മുടിക്കും ആവശ്യമായ പോഷകങ്ങളും നൽകുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, കരോട്ടിനോയിഡുകൾ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് സൂപ്പായോ അല്ലാതെയോ കഴിക്കാം.

മുട്ട

പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ്, വൈറ്റമിൻ ബി എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. സാൽമൊണല്ല മലിനീകരണത്തിൻ്റെ അപകടസാധ്യത കുറയ്ക്കുന്നതിനും ബയോട്ടിൻ ആഗിരണം മെച്ചപ്പെടുത്തുന്നതിനും മുട്ട സഹായകമാണ്.

സാൽമൺ

സാൽമണും മറ്റ് ഫാറ്റി ഫിഷും ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ആരോഗ്യകരമായ ലിപിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ, ആരോഗ്യമുള്ള ചർമ്മവും മുടിയും നിലനിർത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ് സാൽമൺ ഫിഷ്.

കൂൺ

കൂണിൽ ആൻ്റിഓക്‌സിഡൻ്റുകൾ കൂടാതെ സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. കൂടാതെ, ഓരോ കപ്പ് പുതിയ ബട്ടൺ കൂണിലും 5.6 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. സലാഡുകൾ, സാൻഡ്വിച്ചുകൾ, സൂപ്പ് എന്നിവയിൽ കൂൺ ഉൾപ്പെടുത്താൻ ശ്രമിക്കുക.

പയർവർഗ്ഗങ്ങൾ

പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവ  പയർവർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്നു. പയർവർഗ്ഗങ്ങൾ സലാഡുകൾ, കറികൾ, സൂപ്പുകളിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.

മാതളനാരങ്ങയുടെ അത്ഭുതഗുണങ്ങൾ എന്തൊക്കെ?

Latest Videos
Follow Us:
Download App:
  • android
  • ios