ബദാം കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ ഉപയോ​ഗിച്ച് നോക്കൂ, മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാം

വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടം മാത്രമല്ല ചർമ്മത്തെ പോഷിപ്പിക്കുന്നതിനും, കോശജ്വലനത്തിനും രോഗശാന്തിയ്ക്കും ബദാം സഹായിക്കുന്നു. 

badam face pack for skin glow and healthy skin care

പോഷകങ്ങളുടെ കലവറയാണ് ബദാം. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടം മാത്രമല്ല ചർമ്മത്തെ പോഷിപ്പിക്കുന്നതിനും, കോശജ്വലനത്തിനും രോഗശാന്തിയ്ക്കും ബദാം സഹായിക്കുന്നു. മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ സഹായിക്കുന്ന മൂന്ന് തരം ബദാം ഫേസ് പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

 ഒരു പിടി ബദാം വെള്ളത്തിലിട്ട് വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം രണ്ട് ടേബിൾസ്പൂൺ തേനും കുറച്ച് ഒരു ടീസ്പൂൺ പാലും ചേർത്ത് പേസ്റ്റാക്കി എടുക്കുക. ശേഷം ഈ സ്ക്രബ് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

രണ്ട്...

അരക്കപ്പ് ബദാം പേസ്റ്റും രണ്ട് ടീസ്പൂൺ വാഴപ്പഴം പേസ്റ്റും രണ്ട് ടീസ്പൺ റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരു പാക്കാണിത്.  

മൂന്ന്...

അരക്കപ്പ് കലമാവും രണ്ട് ടീസ്പൂൺ ബ​ദാം പേസ്റ്റും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തിന് തിളക്കം ലഭിക്കാൻ ഈ പാക്ക് ഇടുന്നത് ഏറെ ​ഗുണം ചെയ്യും. 

Latest Videos
Follow Us:
Download App:
  • android
  • ios