മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ

ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്ന കാര്യത്തിലും ഫ്രഷ്‌നസ് നല്‍കുന്നതിനും കറ്റാര്‍ വാഴ മികച്ച് നില്‍ക്കുന്നു. ഇത് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയതു കൊണ്ട് തന്നെ ചര്‍മ്മത്തിന്റെ എല്ലാം സൗന്ദര്യ പ്രശ്‌നങ്ങളേയും പരിഹരിക്കുകയും ചെയ്യുന്നു.

aloe vera face pack for healthy skin

മുഖത്തെ ചുളിവുകൾ മാറാൻ ‌‌‌മികച്ചതാണ് കറ്റാർവാഴ. ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്ന കാര്യത്തിലും ഫ്രഷ്‌നസ് നല്‍കുന്നതിനും കറ്റാര്‍ വാഴ മികച്ച് നില്‍ക്കുന്നു. ഇത് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയതു കൊണ്ട് തന്നെ ചര്‍മ്മത്തിന്റെ എല്ലാം സൗന്ദര്യ പ്രശ്‌നങ്ങളേയും പരിഹരിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിനായി കറ്റാർ വാഴ ഈ രീതിയിൽ ഉപയോ​ഗിക്കൂ...

ഒന്ന്...

ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ അര സ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 - 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്. മുഖത്തെ കറുപ്പ് നിറം മാറാൻ സഹായിക്കും.

രണ്ട്...

രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും അൽപം വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. 15 മിനിട്ട് കഴിഞ്ഞ് മുഖം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഈ പാക്ക് ഏറെ നല്ലതാണ്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios