ഉപ്പ് ഒഴിവാക്കിയുള്ള ഭക്ഷണക്രമം അത്ര നല്ലതല്ല ; കാരണങ്ങൾ അറിയാം

പ്രതിദിനം അഞ്ച് ഗ്രാം ഉപ്പ് ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ വളരെ കുറവാണെങ്കിൽ കോമ പോലുള്ള ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു.

actress sridevi death sridevi went low salt diet and know the side effects-rse-

നടി ശ്രീദേവിയുടെയും ഭർത്താവ് ബോണി കപൂറിന്റെയും വാർത്തകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
അമിതമായ ആരോ​ഗ്യ സംരക്ഷണമാണ് ശ്രീദേവിയുടെ മരണത്തിന് കാരണമായതെന്ന് ഭർത്താവ് ബോണി കപൂർ വെളിപ്പെടുത്തിയിരുന്നു.

സ്ക്രീനിൽ സുന്ദരിയായി കാണാൻ ഉപ്പൊഴിവാക്കിയുള്ള കർശനമായ ഭക്ഷണക്രമമായിരുന്നു നടി പിന്തുടർന്നിരുന്നത്. ഇതുമൂലം പലപ്പോഴും ശ്രീവേദിയുടെ ബോധം മറഞ്ഞു പോകുമായിരുന്നുവെന്നും ബോണി കപൂർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആദ്യമായാണ് ബോണി കപൂർ പ്രതികരിക്കുന്നത്. 

ഉപ്പ് ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് എന്താണ്?  

പ്രതിദിനം അഞ്ച് ഗ്രാം ഉപ്പ് ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ വളരെ കുറവാണെങ്കിൽ കോമ പോലുള്ള ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു.
കുറച്ച് സോഡിയം ഇല്ലാതെ മനുഷ്യശരീരത്തിന് ജീവിക്കാനാവില്ലെന്ന് വിദ​ഗ്ധർ പറയുന്നു.

ഒരു മാസത്തേക്ക് ഉപ്പ് പൂർണമായും ഉപേക്ഷിക്കുമ്പോൾ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. തുടക്കത്തിൽ, സോഡിയം കഴിക്കുന്നത് കുറയുന്നത് കാരണം ജലാംശം നിലനിർത്തുന്നതിൽ കുറവും രക്തസമ്മർദത്തിൽ താൽക്കാലിക കുറവും അനുഭവപ്പെടാം. ഉപ്പിന്റെ പൂർണമായ അഭാവം ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. പേശികളുടെ പ്രവർത്തനം, ഓക്കാനം, തലകറക്കം, ശരീരത്തിലെ മൊത്തത്തിലുള്ള ജലാംശം എന്നിവയെ ബാധിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 

പ്രായം, ബോഡി മാസ് ഇൻഡക്സ്, ആരോഗ്യം എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ച് ഉപ്പിനോടുള്ള സംവേദനക്ഷമത ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന് പഠനങ്ങൾ പറയുന്നു. ഉപ്പ് പൂർണമായും ഒഴിവാക്കുന്നത് കോമ, ഷോക്ക് അല്ലെങ്കിൽ മരണം എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോ​ഗ്യ വിദ​​ഗ്ധർ പറയുന്നു. ഒരു സാധാരണ വ്യക്തിക്ക് പ്രതിദിനം 5 ഗ്രാം അതായത് 1 ടീസ്പൂൺ ഉപ്പ് ആവശ്യമാണ്. ഒരു വ്യക്തിക്ക് വൃക്ക, കരൾ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ദൈനംദിന ഭക്ഷണത്തിൽ ഉപ്പ് ഒഴിവാക്കാൻ പാടില്ലെന്നും വിദ​ഗ്ധർ പറയുന്നു.

'ഉപ്പിന്റെ പ്രധാന ഘടകമായ സോഡിയം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിലൊന്നാണ്. ഇത് സെല്ലുലാർ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു. ശരീര ദ്രാവകം നിയന്ത്രിക്കുകയും ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു...'- ആകാശ് ഹെൽത്ത് കെയറിലെ ഇന്റേണൽ മെഡിസിൻ  സീനിയർ കൺസൾട്ടന്റ് ഡോ വിക്രംജീത് സിംഗ് പറഞ്ഞു.

കറിവേപ്പില വെറുതെ കളയരുത്, നൽകും ഈ ​ഗുണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios