മത്തങ്ങ വിത്തുകൾ വറുത്ത് പൊടിച്ച് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

മത്തങ്ങ വിത്തുകൾ വറുത്ത് ഉപയോ​ഗിക്കുന്നത് ശരീരത്തിലെ അനാവശ്യ കലോറികൾ ഒഴിവാക്കാൻ സഹായിക്കുക ചെയ്യും. 

Health benefits of roasted and powdered pumpkin seeds

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് മത്തങ്ങ വിത്തുകൾ.  മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേൺ, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ  തുടങ്ങിയവയൊക്കെ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. 

മത്തങ്ങ വിത്തുകൾ വറുത്ത് ഉപയോ​ഗിക്കുന്നത് ശരീരത്തിലെ അനാവശ്യ കലോറികൾ ഒഴിവാക്കാൻ സഹായിക്കുക ചെയ്യും. പ്രോട്ടീനും നാരുകളുമടങ്ങിയ മത്തങ്ങ വിത്തുകൾ അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

മാനസികാവസ്ഥയും ഉറക്കവും വർധിപ്പിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്ന എൽ-ട്രിപ്റ്റോഫാൻ എന്ന സംയുക്തം മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലുകൾ, മൂത്രസഞ്ചിയിലെ കല്ലുകൾ, ക്യാൻസർ തുടങ്ങിയ നിരവധി അവസ്ഥകളെ ചെറുക്കാനും മത്തങ്ങ വിത്തുകൾ സഹായിക്കും.

മത്തങ്ങയിൽ ഉയർന്ന മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അവ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. ശരീരത്തിൻ്റെ രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ പോഷകമായ സിങ്ക് ഉയർന്ന അളവിൽ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു.

മത്തങ്ങ വിത്തിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. മത്തങ്ങ വിത്തുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിൻ്റെയും കണ്ണിൻ്റെയും ആരോഗ്യത്തിന് ​ഗുണം ചെയ്യും.

പ്രമേഹമുള്ളവർ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ   സഹായിക്കും. മത്തങ്ങ വിത്തുകളിലെ ചില സംയുക്തങ്ങൾ മെച്ചപ്പെട്ട ഇൻസുലിൻ നിയന്ത്രണത്തിന് കാരണമായേക്കാം. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. സ്മൂത്തി, സാലഡ്, പലഹാരങ്ങൾ എന്നിവയിലെല്ലാം മത്തങ്ങ വിത്തുകൾ വറുത്ത് പൊടിച്ച് ചേർക്കാവുന്നതാണ്. 

കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന 10 സൂപ്പർ ഫുഡുകൾ

 

Latest Videos
Follow Us:
Download App:
  • android
  • ios