ശരീരഭാരം കുറച്ചത് 21 ദിവസം കൊണ്ട് ; വെയ്റ്റ് ലോസ് സീക്രട്ട് വെളിപ്പെടുത്തി നടൻ മാധവൻ
ഇടവിട്ടുള്ള ഉപവാസം, ഭക്ഷണം ശക്തിയിൽ ചവച്ചരച്ച് കഴിക്കുക, നന്നായി വെള്ളം കുടിക്കുക ഇത് മാത്രമായിരുന്നു ഭാരം കുറയ്ക്കാൻ പിന്തുടർന്നിരുന്നതെന്നും മാധവൻ പറയുന്നു.
തമിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള നടനാണ് മാധവൻ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് മാധവന്റെ വെയ്റ്റ് ലോസ് വിജയകഥയാണ്. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഭാരം കുറച്ചതിനെ പറ്റി മാധവൻ പറയുന്നത്.
ഇടവിട്ടുള്ള ഉപവാസത്തിലൂടെയാണ് (intermittent fasting) ശരീരഭാരം കുറച്ചതെന്ന് മാധവൻ പറയുന്നു. സിനിമയ്‌ക്കുവേണ്ടി വണ്ണം വപ്പിച്ച ശരീരം ഭക്ഷണക്രമത്തിലൂടെ വെറും 21 ദിവസത്തിനുള്ളിൽ പഴയ രീതിയിൽ ആക്കുകയായിരുന്നുവെന്നും മാധവൻ പറയുന്നു. വെെകുന്നേരം 6:45 നാണ് ദിവസത്തെ അവസാന ഭക്ഷണം കഴിക്കുന്നതെന്ന് മാധവൻ പറയുന്നു.
ധാരാളം വെള്ളം കുടിക്കുമായിരുന്നു. വെള്ളവും പച്ചക്കറി ജ്യൂസുകളും ജലാംശം നിലനിർത്തുന്നതിനും ഉപാപചയ പ്രക്രിയകളെ പിന്തുണയ്ക്കുന്നതിനും പ്രധാനമാണ്. വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
എന്റെ ശരീരത്തിന് വേണ്ടി നല്ല ഭക്ഷണം മാത്രമാണ് ഞാൻ കഴിക്കാറുള്ളത്. വ്യായാമമില്ല, ഓട്ടമില്ല, ശസ്ത്രക്രിയയില്ല. ഇടവിട്ടുള്ള ഉപവാസം, ഭക്ഷണം ശക്തിയിൽ ചവച്ചരച്ച് കഴിക്കുക, നന്നായി വെള്ളം കുടിക്കുക ഇത് മാത്രമായിരുന്നു ഭാരം കുറയ്ക്കാൻ പിന്തുടർന്നിരുന്നതെന്നും മാധവൻ പറയുന്നു.
പച്ചക്കറികൾ കഴിക്കുന്നത് അമിതമായ കലോറി ചേർക്കാതെ അവശ്യ പോഷകങ്ങൾ നൽകുന്നു. പച്ചക്കറികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് മാധവൻ പറയുന്നു.
എല്ലാ രാത്രിയിലും നന്നായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഉറങ്ങുന്നതിന് 90 മിനിറ്റ് മുമ്പെങ്കിലും സ്‌ക്രീൻ സമയം ഒഴിവാക്കുകയും ചെയ്തിരുന്നതായി മാധവൻ പറയുന്നു. ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഇത് വിശപ്പും കലോറിയും വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
No exercise, No running... 😏
— Aadhavan (@aadaavaan) July 17, 2024
21 நாட்களில் மாதவன் உடல் மாற்றம், அது எப்படி சாத்தியம்? 🤔 pic.twitter.com/ssrATrqOnr