Gold Rate Today: സ്വർണവിപണി തണുക്കുന്നു; മൂന്നാം ദിവസവും വില കുറഞ്ഞു
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില താഴേക്ക്. വിപണി നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം തവണയാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ കുറവാണു ഉണ്ടായത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ശനിയായഴ്ച 120 രൂപയും കുറഞ്ഞിരുന്നു. ഇതോടെ മൂന്ന് തവണയായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 43600 രൂപയാണ്.
ALSO READ: സ്വർണവിപണി നിശ്ചലമാകും, വ്യാപാരികൾ സമരത്തിലേക്ക്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ കുറഞ്ഞു.ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. 5450 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. വിപണി വില 4530 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയായി തുടരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ വെള്ളിയുടെ വിലയിൽ രണ്ട് രൂപയുടെ വർധനവാണ് ഉണ്ടായത്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില 90 രൂപയാണ്
ALSO READ: വിപണിയിൽ 'വിലയുദ്ധം'; കരുനീക്കി മുകേഷ് അംബാനി
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 - ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 07 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,320 രൂപ
മാർച്ച് 08 - ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 40,800 രൂപ
മാർച്ച് 09 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
മാർച്ച് 10 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 41,120 രൂപ
മാർച്ച് 11 - ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില 41,720 രൂപ
മാർച്ച് 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,720 രൂപ
മാർച്ച് 13 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 41,960 രൂപ
മാർച്ച് 14 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു . വിപണി വില 42,520 രൂപ
മാർച്ച് 15 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു . വിപണി വില 42,440 രൂപ
മാർച്ച് 16 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 42,840 രൂപ
മാർച്ച് 17 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 43,040 രൂപ
മാർച്ച് 18 - ഒരു പവൻ സ്വർണത്തിന് 1200 രൂപ ഉയർന്നു. വിപണി വില 44,240 രൂപ
മാർച്ച് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
മാർച്ച് 20 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,840 രൂപ
മാർച്ച് 21 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44,000 രൂപ
മാർച്ച് 22 - ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 43360 രൂപ
മാർച്ച് 23 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 43840 രൂപ
മാർച്ച് 24 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44000 രൂപ
മാർച്ച് 25 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 43880 രൂപ
മാർച്ച് 26 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43880 രൂപ
മാർച്ച് 27 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43800 രൂപ
മാർച്ച് 28 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43600 രൂപ