Gold Rate Today: സ്വർണവില വീണു; സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം

 അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞു. സ്വർണ നിക്ഷേപം കുറഞ്ഞേക്കുമെന്ന് സൂചന. വിവാഹ വിപണിക്ക് ആശ്വാസം 
 

Gold Rate Today 22 03 2023 apk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ വ്യത്യയങ്ങളാണ് സംസ്ഥാനത്ത് സ്വർണവില വില കുറയാൻ കാരണമായത്. ഒരു പവൻ സ്വർണത്തിന് 640  രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 43360 രൂപയായി. ഇന്നലെ സ്വർണത്തിന് 160 രൂപ ഉയർന്ന പവന് 44000 രൂപയായിരുന്നു. 

സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനെ ഏറ്റെടുക്കാന്‍  രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായതോടെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞു.

ALSO READ: പാൻ കാർഡ് നഷ്ടപ്പെട്ടവർ ശ്രദ്ധിക്കുക; വീണ്ടും അപേക്ഷിക്കുന്നതിനുള്ള മാർഗം ഇതാ

കഴിഞ്ഞ ആഴ്ചകളിൽ  അമേരിക്കയിലെ ബാങ്കുകളായ സിലിക്കൺ വാലിയും സിഗ്നേച്ചർ ബാങ്കും തകർന്നിരുന്നു. ഇതിനു പുറകെ ക്രെഡിറ്റ് സ്വിസ്സില്‍ കൂടി സാമ്പത്തിക തകര്‍ച്ചയുണ്ടായത് ആഗോള ഓഹരി വിപണിയിൽ ആശങ്ക തീർത്തു. ഇതോടെ സ്വർണത്തിൽ നിക്ഷേപം കൂടിവന്നു. ഇത് സ്വര്ണവിലയെ കുത്തനെ ഉയർത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസഥാനത്ത് സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. 

ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 80  രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 70 രൂപ കുറഞ്ഞു. വിപണി വില 4500 രൂപയാണ്.

ALSO READ: ഗൗതം അദാനിയുടെ മരുമകൾ ചില്ലറക്കാരിയല്ല; ആരാണ് പരിധി ഷ്രോഫ്

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 - ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 - ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ
മാർച്ച് 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ
മാർച്ച് 07 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.  വിപണി വില 41,320 രൂപ
മാർച്ച് 08 - ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു.  വിപണി വില 40,800 രൂപ
മാർച്ച് 09 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.  വിപണി വില 40,720 രൂപ
മാർച്ച് 10 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.  വിപണി വില 41,120 രൂപ
മാർച്ച് 11 - ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.  വിപണി വില 41,720 രൂപ
മാർച്ച് 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,720 രൂപ
മാർച്ച് 13 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 41,960 രൂപ
മാർച്ച് 14 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു  .  വിപണി വില 42,520 രൂപ
മാർച്ച് 15 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു .  വിപണി വില 42,440 രൂപ
മാർച്ച് 16 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.  വിപണി വില 42,840 രൂപ
മാർച്ച് 17 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.  വിപണി വില 43,040 രൂപ
മാർച്ച് 18 - ഒരു പവൻ സ്വർണത്തിന് 1200 രൂപ ഉയർന്നു.  വിപണി വില 44,240 രൂപ
മാർച്ച് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,240 രൂപ
മാർച്ച് 20 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില 43,840 രൂപ
മാർച്ച് 21 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 44,000 രൂപ
മാർച്ച് 22 - ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു.  വിപണി വില 43360 രൂപ

ALSO READ: ആദ്യം വിദ്യാർത്ഥി, പിന്നീട് ജീവിതപങ്കാളി, ഇപ്പോൾ കമ്പനിയുടെ സഹസ്ഥാപക; പ്രണയകഥ പങ്കുവെച്ച് ബൈജു രവീന്ദ്രൻ

Latest Videos
Follow Us:
Download App:
  • android
  • ios