Gold Rate Today: വീഴ്ചയിൽ നിന്നും കുതിച്ചുചാടിയ സ്വർണവില ഇന്ന് വിശ്രമത്തിൽ; വിപണി നിരക്ക് അറിയാം
ഇന്നലെ വീഴ്ചയിൽ നിന്നും ഉയർന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 440 കുത്തനെ ഇടിയുകയും ഉച്ചയ്ക്ക് 400 രൂപ ഉയരുകയും ചെയ്തിരുന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. ഇന്നലെ രാവിലെ കുത്തനെ വീണ സ്വർണവില ഉച്ചയ്ക്ക് വീഴ്ചയിൽ നിന്നും ശക്തമായി ഉയർന്നു. 440 രൂപയുടെ ഇടിവാണ് രാവിലെ ഉണ്ടായതെങ്കിൽ ഉച്ചയ്ക്ക് 400 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37160 രൂപയാണ്.
ALSO READ: ചട്ടങ്ങൾ ലംഘിച്ച് ഈ ലൈഫ് ഇൻഷുറൻസ് കമ്പനി; 3 കോടി രൂപ പിഴ ചുമത്തി ഐആർഡിഎഐ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ രാവിലെ 55 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് 25 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4645 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില രാവിലെ 40 രൂപ കുറഞ്ഞു. എന്നാൽ ഉച്ചയ്ക്ക് 20 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3845 രൂപയാണ്.
വെള്ളിയുടെ വിലയിലും ഇന്നലെ രാവിലെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നലെ ഒരു രൂപ കുറഞ്ഞ് 62 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഒക്ടോബർ 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപ
ഒക്ടോബർ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37200 രൂപ
ഒക്ടോബർ 03 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില - 37480 രൂപ
ഒക്ടോബർ 04 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 37880 രൂപ
ഒക്ടോബർ 05 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില - 38200 രൂപ
ഒക്ടോബർ 06 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 07 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 08 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 09 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 10 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 38080 രൂപ
ഒക്ടോബർ 11 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില - 37520 രൂപ
ഒക്ടോബർ 12 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 37320 രൂപ
ഒക്ടോബർ 13 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 37400 രൂപ
ഒക്ടോബർ 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37400 രൂപ
ഒക്ടോബർ 15 - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില - 36960 രൂപ
ഒക്ടോബർ 15 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 37160 രൂപ