Gold Rate Today: സ്വർണവില കുതിക്കുന്നു; നാല് ദിവസത്തിനുള്ളിൽ 1120 രൂപയുടെ വർദ്ധന

സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിക്കുകയാണ്. സ്വർണം വെള്ളി നിരക്കുകൾ അറിയാം

Gold Rate Today 12 11 2022

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില 1120 രൂപ വർദ്ധിച്ചു. ബുധനാഴ്ച 440  രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38560  രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. ഇന്നലെ 45 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4820 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപ ഉയർന്നു. ഇന്നലെ 45 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4000 രൂപയാണ്. 

ALSO READ: വഴിയോര കച്ചവടക്കാർക്ക് കൈത്താങ്ങുമായി കേന്ദ്രം; വായ്പാ തുക ഇരട്ടിയാക്കിയേക്കും

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില കുറഞ്ഞിരുന്നു. ഒരു രൂപയാണ് ഇന്നലെ കുറഞ്ഞത്. . ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 66 രൂപയാണ്.  ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ 

 ഒക്ടോബർ 29     - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.            വിപണി വില - 37400 രൂപ
ഒക്ടോബർ 30     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                          വിപണി വില - 37400 രൂപ
ഒക്ടോബർ 31     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.          വിപണി വില - 37280 രൂപ
നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     02     -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില - 37480  രൂപ
നവംബർ     03     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില - 37360  രൂപ
നവംബർ     04     -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില - 36880  രൂപ
നവംബർ     05     -  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില - 37600  രൂപ
നവംബർ     06     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37600   രൂപ
നവംബർ     07     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37520  രൂപ
നവംബർ     08     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില - 37440  രൂപ
നവംബർ     09     -  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില - 37880 രൂപ
നവംബർ     10     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില - 37880 രൂപ
നവംബർ     11     - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു            വിപണി വില - 38240 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios