Gold Rate Today: കുതിച്ചുചാട്ടത്തിൽ അടിതെറ്റി, സ്വർണവില താഴേക്ക്; മാറ്റമില്ലാതെ വെള്ളിയുടെ വില

സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ച് ഉയർന്ന സ്വർണവിലയാണ് താഴേക്ക് വീണത്. ശനിയാഴ്ച ഒരു പവന് 720 രൂപ ഉയർന്നിരുന്നു. മാറ്റമില്ലാതെ വെള്ളിയുടെ വില. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം. 
 

Gold Rate Today 07 11 2022

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80  രൂപ ഇടിഞ്ഞു. ശനിയാഴ്ച  720 രൂപ കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ  വിപണി വില (Today's Gold Rate) 37520 രൂപയാണ്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഇടിഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3885 രൂപയാണ്. 

ALSO READ: മരുന്നുകളിൽ ബാർകോഡ് നിർബന്ധം; ആദ്യമെത്തുക 300 ബ്രാൻഡുകളിൽ

വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച 2 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 66  രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 20     -  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില - 37080 രൂപ
ഒക്ടോബർ 21     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.          വിപണി വില - 37000 രൂപ
ഒക്ടോബർ 22     -  ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു.          വിപണി വില - 37600 രൂപ
ഒക്ടോബർ 23     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37600 രൂപ
ഒക്ടോബർ 24     -    സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37600 രൂപ
ഒക്ടോബർ 25     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.        വിപണി വില - 37480 രൂപ
ഒക്ടോബർ 26     -  ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു.          വിപണി വില - 37600 രൂപ
ഒക്ടോബർ 27     -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 37680 രൂപ
ഒക്ടോബർ 28     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില - 37680 രൂപ
ഒക്ടോബർ 29     - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.            വിപണി വില - 37400 രൂപ
ഒക്ടോബർ 30     - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                          വിപണി വില - 37400 രൂപ
ഒക്ടോബർ 31     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.          വിപണി വില - 37280 രൂപ
നവംബർ     01      -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37280 രൂപ
നവംബർ     02     -  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില - 37480  രൂപ
നവംബർ     03     -  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില - 37360  രൂപ
നവംബർ     04     -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില - 36880  രൂപ
നവംബർ     05     -  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില - 37600  രൂപ
നവംബർ     06     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില - 37600   രൂപ

Latest Videos
Follow Us:
Download App:
  • android
  • ios