Gold Rate Today: സ്വർണവില ഒറ്റദിവസംകൊണ്ട് 480 രൂപ കൂടി, രണ്ട് ദിവസംകൊണ്ട് 400 രൂപ കുറഞ്ഞു

വ്യാഴാഴ്ച സ്വർണവില 480 രൂപ കൂടിയിരുന്നു എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവില 400 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് അറിയാം 
 

Gold Rate Today 06 08 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. വ്യാഴാഴ്ച ഒറ്റദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന്റെ വില  480 രൂപ കൂടിയിരുന്നു. എന്നാൽ ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്ന് 320 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37,800 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച  രാവിലെ 35 രൂപ ഉയർന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കൂടി ഉയർന്നു. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇന്ന് 35 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3900 രൂപയാണ്

Read Also: പ്രവാസികൾക്ക് ആശ്വസിക്കാം; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് കഴിഞ്ഞാഴ്ച 4 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്. 

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില -    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില -    37,240  രൂപ
ജൂലൈ  27-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.       വിപണി വില -    37,160  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.       വിപണി വില -    37,440  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.       വിപണി വില -    37,680  രൂപ
ജൂലൈ  29-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില -    37,760  രൂപ
ജൂലൈ  30- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -    37,760  രൂപ
ജൂലൈ  31- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -    37,760  രൂപ
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില -    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.         വിപണി വില -    37,880  രൂപ
ഓഗസ്റ്റ്   03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില -    37,720  രൂപ
\ഓഗസ്റ്റ്  04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു           വിപണി വില -    38,000  രൂപ
ഓഗസ്റ്റ്   04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു           വിപണി വില -    38,200  രൂപ
ഓഗസ്റ്റ്   05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില -     38,120  രൂപ

Latest Videos
Follow Us:
Download App:
  • android
  • ios