റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച് സ്വര്‍ണ വില; കാരണം ഇതാണ്
45000 കടന്ന് സ്വർണവില കുതിക്കുന്നു. വിവാഹ വിപണിക്ക് ഇരുട്ടടി. സ്വർണാഭരണ ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറി.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ചു. വിപണി വില 45200 രൂപയാണ്. അമേരിക്കയിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തിയിരിക്കുകയാണ്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ചയോടുകൂടി യു .എസ് . സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. സ്വർണ വില അന്താരാഷ്ട്ര വിപണിയിൽ 2020 ഡോളറിലേക്ക് എത്തി. 40 ഡോളറിന്റെ വർദ്ധനവാണ് ഇന്നലെ മാത്രമുണ്ടായത്.
2023 ഏപ്രിൽ 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. 45320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 80 രൂപ ഉയർന്നു. വിപണിയിൽ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി.
സംസ്ഥാനത്തെ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർദ്ധിച്ച് 82 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ഏപ്രിൽ 22 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44600 രൂപ
ഏപ്രിൽ 23 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44600 രൂപ
ഏപ്രിൽ 24 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44520 രൂപ
ഏപ്രിൽ 25 -ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44680 രൂപ
ഏപ്രിൽ 26 -ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 44760 രൂപ
ഏപ്രിൽ 27 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44760 രൂപ
ഏപ്രിൽ 28 -ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 44600 രൂപ
ഏപ്രിൽ 29 -ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 44680 രൂപ
ഏപ്രിൽ 30 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44680 രൂപ
മെയ് 1 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44560 രൂപ
മെയ് 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44560 രൂപ
മെയ് 1 - ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45200 രൂപ