ആര്‍ത്തവം വൈകുന്നത് എന്തുകൊണ്ട്? അറിയാം ഏഴ് കാരണങ്ങള്‍
ആര്‍ത്തവം വൈകുന്നു, ആര്‍ത്തവത്തോടനുബന്ധിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍, മാനസികപ്രശ്‌നങ്ങള്‍ എന്നെല്ലാം പരാതിപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് ഏറെ കൂടുതലാണ്. പൊതുവില്‍ ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റം തന്നെയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. അത്തരത്തില്‍ സ്ത്രീകള്‍ തിരിച്ചറിയേണ്ട ഏഴ് കാരണങ്ങളിതാ...
ഹോര്‍മോണ്‍ വ്യതിയാനമാണ് ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കൂടുതലായി കാരണമാകുന്നത്. പിസിഒഡി, പിസിഒഎസ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണുണ്ടാകുന്നത്.
മാനസികസമ്മര്‍ദ്ദങ്ങളിലും ഇന്ന് വലിയ തോതില്‍ സ്ത്രീകളില്‍ ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് തൊഴിലിടത്തില്‍ നിന്നുള്ളതോ വീട്ടില്‍ നിന്നുള്ളതോ സമൂഹത്തില്‍ നിന്നുള്ളതോ ഏതുമാകാം.
അനീമിയ അഥവാ വിളര്‍ച്ച, ഇന്ത്യന്‍ സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന പ്രശ്‌നമാണ്. അനീമിയ ഉള്ള സ്ത്രീകളിലും ആര്‍ത്തനം വൈകാറുണ്ട്.
ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോഴും ആര്‍ത്തവം വൈകാം. എന്നാല്‍ ഗുളിക പതിവാക്കുന്നവര്‍ ഇത് തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റുമായി കണ്‍സള്‍ട്ട് ചെയ്യേണ്ടതുണ്ട്.
അമിതവണ്ണം, അതുപോലെ തന്നെ ശരീരവണ്ണം തീരെ കുറഞ്ഞിരിക്കുന്ന അവസ്ഥ- ഈ രണ്ട് ഘട്ടത്തിലും ആര്‍ത്തവ ക്രമക്കേടുകള്‍ കാണാം.
തൈറോയ്ഡ് പ്രശ്‌നങ്ങളും ആര്‍ത്തവ ക്രമക്കേടിന് കാരണമാകാറുണ്ട്. തുടര്‍ച്ചയായി ആര്‍ത്തവ ക്രമക്കേട് കാണുന്നുവെങ്കില്‍ തൈറോയ്ഡ് പരിശോധിക്കാവുന്നതാണ്.
പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍, ദീര്‍ഘകാലമായി തുടരുന്ന മറ്റേതെങ്കിലും രോഗങ്ങള്‍ എന്നിവയും ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.