International Women's Day : അന്താരാഷ്ട്ര വനിതാ ദിനം : സ്ത്രീകളിൽ കണ്ട് വരുന്ന ചില ജീവിതശെെലി രോഗങ്ങൾ
പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സ്ത്രീകളെ അലട്ടുന്നത്. തെറ്റായ ജീവിതശെെലിയാണ് രോഗങ്ങൾ പിടിപെടുന്നതിനുള്ള പ്രധാന കാരണം. സ്ത്രീകളെ ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ആൾട്ടിയസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ പൂജ സാഹ്നി പറയുന്നു.
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളാണ് ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. അനാരോഗ്യകരമായ ജീവിതശൈലി കാരണം, പ്രത്യേകിച്ച് നഗരങ്ങളിലെ സ്ത്രീകളിൽ സ്തനാർബുദത്തിന്റെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു.
ആണുങ്ങളേക്കാൾ സ്ത്രീകൾ കൂടുതലായി വിഷാദരോഗത്തിന് അടിമപ്പെടുന്നു. ഓരോ അവസ്ഥയിലും സ്ത്രീകളിൽ പലതരത്തിലുള്ള മാനസിക സംഘർഷങ്ങൾ ആയിരിക്കും ഉടലെടുക്കുക. ഇത്തരം മാനസിക ശാരീരിക സംഘർഷങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ അത് ചിലപ്പോൾ എത്തിക്കുന്നത് വിഷാദരോഗത്തിലേക്കായിരിക്കാം.
സ്ത്രീകളിൽ വിഷാദരോഗം വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ പ്രത്യുല്പാദന , ജനിതകമായ അല്ലെങ്കിൽ മറ്റ് ജീവശാസ്ത്രപരമായ ഘടകങ്ങൾ ഉൾപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്നു. ഇത് ആർത്തവ ക്രമക്കേടുകൾ, പൊണ്ണത്തടി, വന്ധ്യത എന്നിവയിലേക്ക് നയിക്കുന്ന ഒരു ഹോർമോൺ തകരാറാണ്. പല ഹൃദയ രോഗങ്ങൾക്കും അമിതവണ്ണം ഒരു പ്രധാന അപകട ഘടകമാണ്.
വിട്ടുമാറാത്ത നടുവേദന ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്നു. ഉദാസീനമായ ജീവിതശൈലി വഴി അമിതവും പെട്ടെന്നുള്ളതുമായ ശരീരഭാരം എന്നിവ കാരണം സ്ത്രീകളിൽ നടുവേദന കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളും കണ്ട് വരുന്നു.
സൂര്യപ്രകാശത്തിന്റെ അഭാവം മൂലം വിറ്റാമിൻ ഡിയുടെ കുറവ് സംഭവിക്കാം. ഇത് അസ്ഥി വേദനയ്ക്ക് കാരണമാവുകയും വർദ്ധിച്ച ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യാം. സമ്മർദ്ദം വർദ്ധിക്കുന്നത് നേരത്തെയുള്ള വാർദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.