നിര്‍ദ്ദേശങ്ങള്‍ പാലിക്കാം; കൊവിഡ് രോഗവ്യാപനം തടയാം
രാജ്യത്ത് കൊവിഡ് രോഗാണുവിന്‍റെ രണ്ടാം തരംഗം ഇപ്പോഴും തുടരുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയും കേരളവുമാണ് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങള്‍ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളമാകട്ടെ കഴിഞ്ഞ കുറച്ചേറെ മാസങ്ങളായി ദിനം പ്രതി രോഗികളാകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്നത് ഏറെ ആശങ്കയ്ക്കാണ് വഴിതുറക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം 20,000 ത്തിനും 30,000 ത്തിനും ഇടയില്‍ കൊവിഡ് രോഗികളുണ്ടെന്ന് കണക്കുക്കകള്‍ കാണിക്കുന്നു. കൊവിഡില്‍ നിന്നും നിശ്ചിതമായ അകലം പാലിക്കുകയെന്നതാണ് രോഗവ്യാപനം തടയുന്നതിനുള്ള ഏക പരിഹാരം. അറിയാം ആ നിര്‍ദ്ദേശങ്ങള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona