ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; ഇടപെട്ട് ഹൈക്കോടതി

മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തില്‍ പൂപ്പൽ പിടിച്ചതെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം. വിഷയത്തില്‍ രേഖാമൂലം മറുപടി നൽകുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

high court intervened on distribution of expired unniappam in sabarimala

കൊച്ചി: ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയം ഗൗരവമെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

അതേസമയം, മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തില്‍ പൂപ്പൽ പിടിച്ചതെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വിഷയത്തില്‍ രേഖാമൂലം മറുപടി നൽകുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. വിഷയത്തില്‍ രാവിലെ അമിക്കസ് ക്യൂറിയോടും കോടതി വിവരങ്ങൾ തേടിയിരുന്നു.

Also Read: ശബരിമലയിൽ സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്; ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് ആവശ്യവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios