'അനീതിക്കെതിരെ പോരാടുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമല്ല; 'മാ കാളി'യായി അമ്പരപ്പിച്ച് ദില്‍ഷ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ദിൽഷ പ്രസന്നൻ. ഷോയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ദിൽഷ അറിയപ്പെടുന്ന ഒരു നർത്തകിയും അഭിനേത്രിയുമാണ്. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയായ ദില്‍ഷ, ബിബിയിൽ നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.(ചിത്രങ്ങള്‍ക്ക് കടപ്പാട്- ദില്‍ഷ ഇന്‍സ്റ്റാഗ്രാം)
കാളി ആയാണ് ദിൽഷ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യകാഴ്ചയിൽ ഇത് ദിൽഷയാണോ എന്ന തോന്നൽ പ്രേക്ഷകരിൽ ചിത്രം ഉളവാക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രം ഷെയർ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിരിക്കുന്നത്.
'അനീതിക്കെതിരെ പോരാടുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമല്ല. എന്നാൽ അവൾ ധീരയും ഭയമില്ലാത്തവളും രാക്ഷസൻമാരെ തകർക്കുന്നവളുമാണ് എന്നാണ്', എന്നാണ് ദിൽഷ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. മഹാദേവൻ തമ്പിയാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവര്‍ത്തിച്ചിരിക്കുന്നത്.
അതേസമയം, കറുപ്പ് സാരിയിൽ വളരെ മനോഹരിയായിട്ടുള്ള താരത്തിന്റെ മറ്റൊരു ഫോട്ടോഷൂട്ടും ശ്രദ്ധനേടുകയാണ്. നിധീഷ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം എടുത്തിരിക്കുന്നത്. ലൗ ചിഹ്നത്തോടൊപ്പം ദിൽഷ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ബിഗ് ബോസ് സീസൺ നാലിൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളായിരുന്നു ദിൽഷയും റോബിനും ബ്ലെസ്ലിയും. മൂവരും തമ്മിലുള്ള സൗഹൃദം ബിഗ് ബോസ് വീടിനകത്തും പുറത്തും ഏറെ ചർച്ചയായിരുന്നു. പകുതിയിൽ വച്ച് റോബിന് ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്നു. ദിൽഷയും ബ്ലെസ്ലിയും നൂറ് ദിവസം വരെ നിന്ന്, ഒരാൾ വിന്നറാകുകയും മറ്റൊരാൾ റണ്ണറപ്പാകുകയും ചെയ്തിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് അധിക നാൾ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നില്ല.
തനിക്ക് ഇനി റോബിനും ബ്ലെസ്സലിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ആ സൗഹൃദം അവസാനിച്ചുവെന്നും ദിൽഷ പറഞ്ഞിരുന്നു. താൻ സൗഹൃദത്തിന് വില നൽകിയെന്നും റോബിനും ബ്ലെസ്ലിക്കും അങ്ങനെ അല്ലായിരുന്നുവെന്നും ദിൽഷ പറഞ്ഞു.
ദിൽഷയുടെ തീരുമാനത്തിൽ പ്രതികരണവുമായി റോബിൻ രംഗത്തെത്തിയിരുന്നു. ‘സന്തോഷമായി ഇരിക്കൂ ദില്‍ഷ…. ബഹുമാനം മാത്രമെയുള്ളൂ… നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ… എല്ലാവിധ ആശംസകളും നേരുന്നു. നീ നല്കിയ എല്ലാ ഓര്‍മകള്‍ക്കും നന്ദി…. നല്കിയ പിന്തുണയ്ക്കും നന്ദി പറയുന്നു…’ എന്നാണ് റോബിന് കുറിച്ചത്. പിന്നാലെ മറുപടിയുമായി ദിൽഷയും എത്തിയിരുന്നു.
‘ബിഗ് ബോസ് ഹൗസില്‍ നമ്മള് ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള എല്ലാ നല്ല ഓര്‍മകള്‍ക്കും താങ്കളോട് നന്ദി പറയുന്നു ഡോക്ടര്‍. ആ ഓര്‍മകള്‍ എന്റെ ജീവിത കാലം മുഴുവന്‍ ഞാന്‍ ഒപ്പം കൊണ്ടുനടക്കും. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം നേടാന്‍ സാധിക്കട്ടയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ വരാനിരിക്കുന്ന ഭാവിക്ക് എല്ലാവിധ ആശംസകളും’, എന്നാണ് ദില്‍ഷ മറുപടിയായി കുറിച്ചത്.