150 കൊല്ലത്തിനിടെ 'ഇങ്ങനെയൊരു സെപ്തംബര്‍' കേരളം ആ ലക്ഷ്യത്തിലേക്ക് നീങ്ങുന്നു.!
ചെന്നൈ: കേരളത്തില്‍ അടുത്ത പതിനഞ്ച് ദിവസം കൂടി കനത്ത മഴ ലഭിച്ചാല്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 2300 എംഎം മഴ ലഭിക്കുന്ന മണ്‍സൂണ്‍ സാധ്യമാകുമെന്ന് തമിഴ്നാട് വെതര്‍മാന്‍. ട്വീറ്റിലാണ് തമിഴ്നാട് വെതര്‍മാന്‍ ഈ കാര്യം വ്യക്തമാക്കുന്നത്.
മഴയുടെ പുതിയ ട്രെന്‍റുകള്‍ വ്യക്തമാക്കി സ്വതന്ത്ര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതര്‍മാന്‍ എന്ന് അറിയപ്പെടുന്ന പ്രദീപ് ജോണ്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴ സംബന്ധിച്ച് പ്രദീപ് കുറിച്ചത്.
കേരളത്തില്‍ അടക്കം കൃത്യമായ കാലവസ്ഥ നിരീക്ഷണത്തിന്‍റെ പേരില്‍ വളരെപ്പേര്‍ പിന്തുടരുന്ന വ്യക്തിയാണ് പ്രദീപ് ജോണ്‍.
കേരളത്തില്‍ നേരത്തെയും കനത്ത മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ച കാലവസ്ഥ വിദഗ്ധനാണ് പ്രദീപ് ജോണ്‍.
ഫെയ്‌സ്ബുക്കില്‍ 57 ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട് വെതര്‍മാന്‍ എന്ന പ്രദീപ് ജോണിന്‍റെ അക്കൗണ്ട്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായതോടെയാണ് ആരാധകരേറിയത്.
കേരളത്തിലെ മഴ സംബന്ധിച്ച് പുതുതായി ഇദ്ദേഹം പറഞ്ഞത്
150 കൊല്ലത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴലഭിച്ച സെപ്തംബര്‍ എന്നതിലേക്കാണ് കേരളം നീങ്ങികൊണ്ടിരിക്കുന്നത്.
മഴ ഇതുപോലെ തുടരുകയാണെങ്കില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ കേരളത്തില്‍ ഈ മണ്‍സൂണില്‍ ലഭിച്ച മഴയുടെ അളവ് 2000 മില്ലി മീറ്റര്‍ പിന്നീടും.
പതിനഞ്ച് ദിവസം കൂടി കനത്ത മഴ ലഭിച്ചാല്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 2300 എംഎം മഴ ലഭിക്കുന്ന മണ്‍സൂണ്‍ സാധ്യമാകുമെന്ന് തമിഴ്നാട് വെതര്‍മാന്‍.