K rail Troll: ചില പ്രത്യേക ഇടങ്ങളില്‍ വളഞ്ഞ് പോകുന്ന കെ റെയില്‍; കാണാം ട്രോളുകള്‍
കെ റെയില്‍ എന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി ന്യായീകരണത്തിലാണ് സിപിഎമ്മും ഡിവൈഎഫ്ഐയും എന്നാല്‍, പ്രധാനപ്പെട്ട സഖ്യ കക്ഷിയായ സിപിഐ ഇക്കാര്യത്തില്‍ ഇപ്പോഴും ശങ്കിച്ചാണ് നില്‍പ്പ്. അതിനിടെയാണ് മന്ത്രി സജി ചെറിയാന് കെ റെയിലിന് വേണ്ടി കച്ചകെട്ടി ഇറങ്ങിയത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ തന്റെ 5 കോടി രൂപ വിലയുള്ള സ്വത്ത് കെ റെയിലിന് വേണ്ടി കൊടുക്കാന്‍ തയ്യാറാണെന്ന് സജി ചെറിയാന് ആവേശം കൊണ്ടു. എന്നാല്‍, ചിലര്‍ അദ്ദേഹത്തിന്റെ സ്വത്ത് വിവരം അന്വേഷിച്ചപ്പോള്‍ ഞെട്ടി. ഒരു വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 32 ലക്ഷം രൂപയാണ് സത്യവാങ് മൂലത്തില്‍ തന്റെ സമ്പാദ്യമായി അദ്ദേഹം നല്‍കിയത്. ഒറ്റ വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ സമ്പാദ്യം 5 കോടിയായി ഉയര്‍ന്നതെങ്ങനെയെന്ന് ഇതോടെ പരാതി ഉയര്‍ന്നു. അതിനിടെയാണ് സജി ചെറിയാന് വേണ്ടി കെ റെയിലിന്റെ അലൈന്മെന്റില് പോലും മാറ്റും വരുത്തിയെന്ന ആരോപണവും ഉയര്‍ന്നത്. ഇതോടെ ട്രോളന്മാരും ഉണര്‍ന്നു. കാണാം ചില പ്രത്യേക ഇടങ്ങളില്‍ വളഞ്ഞ് പോകുന്ന കെ റെയില്‍ അലൈന്മെന്റുകള്.
സജി ചെറിയാന് വേണ്ടി കെ റെയിലിന്റെ അലൈന്മെന്റില് പോലും മാറ്റും വരുത്തിയെന്ന ആരോപണവും ഉയര്‍ന്നത്. ഇതോടെ ട്രോളന്മാരും ഉണര്‍ന്നു. കാണാം ചില പ്രത്യേക ഇടങ്ങളില്‍ വളഞ്ഞ് പോകുന്ന കെ റെയില്‍ അലൈന്മെന്റുകള്.