ഗൗണില്‍ തിളങ്ങി ദുര്‍ഗ കൃഷ്‍ണ; വിവാഹ റിസപ്ഷൻ ചിത്രങ്ങള്‍ വൈറല്‍
അടുത്തിടെ വിവാഹിതയായ മലയാളത്തിന്റെ യുവനടി ദുര്‍ഗ കൃഷ്‍ണയുടെ ചിത്രങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ റിസപ്ഷൻ ചിത്രങ്ങള്‍ ദുര്‍ഗ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഗൗണില്‍ ആണ് താരം റിസപ്ഷന് തിളങ്ങിയത്. ദുര്‍ഗയുടെ വിവാഹ സാരി ഡിസൈന്‍ ചെയ്ത 'പാരിസ് ദ ബുട്ടീക്ക്' തന്നെയാണ് ഈ ഡ്രേപ് ഗൗണും ഡിസൈന്‍ ചെയ്തത്.
പേളുകളും സ്റ്റോണുകളും കൊണ്ടുള്ള എംബ്രോയ്ഡറി വര്‍ക്കാണ് ഗൗണിനെ മനോഹരമാക്കുന്നത്.
കൊക്കോനട്ട് വെഡിങ്സ് ആണ് ചിത്രങ്ങൾ പകർത്തിയത്.
റിസപ്ഷന്‍റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഏപ്രില്‍ 5നാണ് ദുര്‍ഗ വിവാഹിതയാകുന്നത്. യുവനിർമാതാവ് അർജുൻ രവീന്ദ്രനുമായി നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആണ് വിവാഹം നടന്നത്.