സിസിടിവി പോലും കാണാത്ത 'മുഖംമൂടി', സുമതിയുടെ അഭിനയവും 'ഒത്തില്ല', വര്‍ക്കല പൊലീസ് പൊളിച്ചടുക്കിയ മോഷണ നാടകം

തീര്‍ത്തും നാടകീയമായ സംഭവത്തിൽ ഒരു ത്രില്ലര്‍ സനിമയിലേത് എന്നത് പോലെ ദുരൂഹമായിരുന്നു നടന്ന സംഭവങ്ങളെല്ലാം

complaint that Masked gang attacked housewife and looted gold and money in Varkala  is fabricated says police

തിരുവനന്തപുരം: വർക്കലയിൽ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തീര്‍ത്തും നാടകീയമായ സംഭവത്തിൽ ഒരു ത്രില്ലര്‍ സനിമയിലേത് എന്നത് പോലെ ദുരൂഹമായിരുന്നു നടന്ന സംഭവങ്ങളെല്ലാം. വർക്കലയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവർച്ച നടത്തിയെന്ന് മകൻ ശ്രീനിവാസൻ നൽകുന്ന പരാതിയോടെയാണ് തുടക്കം.  

വർക്കല ടെലഫോണ്‍ എക്സേഞ്ചിന് സമീപം ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയാണ് സുമതി. വീട്ടിനുള്ളിൽ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേൽപ്പിച്ച് അലമാരിയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവൻ സ്വർണവും കവർന്നുവെന്നായിരുന്നു മകൻ ശ്രീനിവാസൻ പൊലിസിനെ അറിയിച്ചത്. തലയിൽ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തുടക്കംമുതൽ തന്നെ പരാതിയിൽ വർക്കല പൊലിസിന് സംശയങ്ങളുണ്ടായിരുന്നു.

മോഷണത്തിനെത്തിയ അക്രമിസംഘങ്ങള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തില്ല, ചുറ്റം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല. മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയിൽ നിന്നും സ്വർണം മോഷ്ടിച്ചത്. മൊഴികളിൽ അടിമുടി അവ്യക്ത. ശ്രീനിവാസന്റെ ഭാര്യയുടെ മൊഴിയാണ് പൊലിസിന് പിടിവള്ളിയായത്. ഭാര്യയുടെ ബന്ധുവിന്റെ വിവാഹത്തിന് നൽകേണ്ടിയിരുന്നതാണ് സ്വർണവും പണവും. ഇത് കൈമാറുന്നതിന് അമ്മയ്ക്കും മകനും താൽപര്യമുണ്ടായിരുന്നില്ല. 

ഇതിന് വേണ്ട ഒരുക്കിയ നാടകമായിരുന്നു മോഷണ കേസെന്ന് പൊലിസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ശ്രീനിനവാസൻ ചോദ്യം ചെയ്യലിൽ കുറ്റംസമ്മതം നടത്തുകയും സ്വർണ്ണം പൊലിസിന് കൈമാറുകയും ചെയ്തു. വർക്കലയിൽ ഒരു ജ്യൂസ് കട നടത്തുകയായിരുന്നു ഈ കുടുംബം. ഇന്നലെ ഉച്ചയ്ക്ക് ശ്രീനിവാസൻ സ്വർണമെടുത്തുകൊണ്ടു പോയി കടയിൽ വച്ചു. സുമതി തല നിലത്തിടിച്ച് പരിക്കുണ്ടായി. ഇതിനുശേഷമാണ് ശ്രീനിവാസൻ തിരിച്ചെത്തി പൊലിസിനെ മോഷണം നടന്നതായി അറിയിച്ചത്. പൊലിസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ പരാതി നൽകിയതിനും കേരള പൊലിസ് ആക്ട് പ്രാകരം അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വർക്കല പൊലിസ് വിട്ടയച്ചു.

ഫസീലയെ ലോഡ്ജിലെത്തിച്ചത് കേസ് ഒത്തുതീർക്കാൻ, കൊന്നത് വായ് പൊത്തി, കഴുത്തിൽ അമർത്തി'; തിങ്കളാഴ്ച തെളിവെടുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
 

 

Latest Videos
Follow Us:
Download App:
  • android
  • ios