Heart Disease : ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഹൃദയത്തെ സംരക്ഷിക്കാം
യുവാക്കള്‍ക്കിടയിലുള്ള ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് വിദഗ്ധർ പറയുന്നത്. ജീവിതശെെലിയിലെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
heart
പ്രമേഹം, ഉയർന്ന ബിപി, ഉയർന്ന കൊളസ്ട്രോൾ, പുകവലി, പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങൾ.
healthy food
നല്ല ഭക്ഷണശീലങ്ങൾ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും പ്രമേഹം, ഉയർന്ന ബിപി തുടങ്ങിയ അപകടസാധ്യത ഘടകങ്ങളെ നിയന്ത്രിക്കുന്നതിനും വളരെയേറെ സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് വളരെ പ്രധാനമാണ്.
diet
കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ സമീകൃതമായ അളവിൽ പച്ചക്കറികളും പഴങ്ങളും അടങ്ങിയതാണ് അനുയോജ്യമായ ഭക്ഷണക്രമം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള ഒരു എളുപ്പ മാർഗം പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് നിർത്തി വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക എന്നതാണ്. വറുത്ത ഭക്ഷണങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കണം. രുചികരവും എന്നാൽ ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.
smoking
പൂർണ്ണമായും ഒഴിവാക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണ് പുകവലി. പുകവലി നിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഒറ്റയടിക്ക് ഒരു ദിവസം നിര്‍ത്തരുത്. പുകവലിക്കാരുടെ തലച്ചോറിലെ നിക്കോട്ടിന്റെ അളവ് അഡിക് ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍തന്നെ ഓരോദിവസവും ഉപയോഗിക്കുന്ന സിഗരറ്റിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് ക്രമേണ പൂര്‍ണമായി നിര്‍ത്താം.
blood pressure
പ്രമേഹം, ഉയർന്ന ബിപി, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ അപകടസാധ്യതകൾ തിരിച്ചറിയാൻ 30 വയസ്സിന് മുകളിലുള്ളവർ പതിവായി പരിശോധനയ്ക്ക് വിധേയരാകണം. 40 വയസ്സിന് മുകളിലുള്ളവരോ വർഷത്തിലൊരിക്കൽ ഹൃദയാരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം. ഇസിജി, എക്കോകാർഡിയോഗ്രാഫി, ട്രെഡ്മിൽ ടെസ്റ്റ് എന്നിവയാണ് സാധാരണയായി നടത്തുന്ന പരിശോധനകൾ.