അമിത് ഷായ്ക്ക് ഏവിയൻ സര്‍കോമ, അമേരിക്കയില്‍ ചികിത്സയില്‍; വ്യാജവാര്‍ത്ത പ്രചരിക്കുന്നു
സോഷ്യല്‍മീഡിയാ പ്രചാരണം വ്യാജമാണെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ബൂം കണ്ടെത്തി. അമിത് ഷാ ബുധനാഴ്ച വൈകീട്ട് വരെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഇന്ന് പങ്കെടുത്ത യോഗത്തിന്റെ ചിത്രം സഹിതം അമിത് ഷോ പോസ്റ്റ് ചെയ്തിരുന്നു.
ചിത്രത്തിന് കടപ്പാട്: ബൂം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാന്‍സര്‍ ബാധിച്ച് അമേരിക്കയില്‍ ചികിത്സയിലാണെന്ന് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. രോഗം മൂര്‍ച്ഛിച്ച അമിത് ഷായെ എയര്‍ ആംബുലന്‍സിലാണ് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും സന്ദേശത്തില്‍ പറയുന്നു.
അമിത് ഷാ അമേരിക്കയില്‍ ചികിത്സയിലാണെന്ന് പ്രചരിക്കുന്ന സന്ദേശം
ഏവിയാന്‍ സര്‍കോമ എന്ന ക്യാന്‍സറാണ് മന്ത്രിയെ ബാധിച്ചതെന്നും പ്രചരിക്കുന്നുണ്ട്. പല ഭാഷകളിലായാണ് സന്ദേശം പ്രചരിക്കുന്നത്. വാട്‌സ് ആപ്പിലൂടെയാണ് പ്രധാനമായും പ്രചാരണം നടക്കുന്നത്. അദ്ദേഹത്തിന്റെ നിലഗുരുതരമാണെന്നും സന്ദേശത്തില്‍ പറയുന്നു. ആയിരക്കണക്കിന് പേരാണ് സന്ദേശം ഫോര്‍വേഡ് ചെയ്തത്.
എന്നാല്‍ സോഷ്യല്‍മീഡിയാ പ്രചാരണം വ്യാജമാണെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ബൂം കണ്ടെത്തി. അമിത് ഷാ ബുധനാഴ്ച വൈകീട്ട് വരെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഇന്ന് പങ്കെടുത്ത യോഗത്തിന്റെ ചിത്രം സഹിതം അമിത് ഷോ പോസ്റ്റ് ചെയ്തിരുന്നു.
അമിത് ഷാ പങ്കെടുക്കുന്ന ബുധനാഴ്ച പങ്കെടുത്ത പരിപാടിയുടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പോസ്റ്റര്‍
കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ അദ്ദേഹം ദില്ലിയിലുണ്ടായിരുന്നു. രണ്ടാമത് അവിയന്‍ സരകോമ എന്ന രോഗം മനുഷ്യരില്‍ വരില്ല. ഈ രോഗം മനുഷ്യരില്‍ കണ്ടെത്തിയതിന് ഇതുവരെ ശാസ്ത്രീയ തെളിവുകളില്ല. കോഴികളിലാണ് സാധാരണ ഈ ക്യാന്‍സര്‍ കണ്ടെത്തിയിട്ടുള്ളത്.
അമിത് ഷാ പങ്കെടുത്ത പരിപാടി അദ്ദേഹം തന്നെ ഷെയര്‍ ചെയ്തപ്പോള്‍
അമിത് ഷാ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ട് തവണ ചികിത്സ തേടിയ അമിത് ഷാ സമീപ ദിവസങ്ങളിലാണ് വീണ്ടും സജീവമായത്. അമിത് ഷാ, വ്യാജ വാര്‍ത്ത്, ഫാക്ട് ചെക്ക്, അവിയാന്‍ സരകോമ, ക്യാന്‍സര്‍