'ഗ്രൂപ്പ് ഫോട്ടോ വേണ്ട'; മറ്റു മത്സരാര്‍ഥികളുടെ ക്ഷണം നിരസിച്ച് പുറത്തേക്കിറങ്ങിയ ഫിറോസ് ഖാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും ആകാംക്ഷ നിറച്ച എപ്പിസോഡ് ആയിരുന്നു ചൊവ്വാഴ്ചത്തേത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു പ്രധാന മത്സരാര്‍ഥി (ഫിറോസ്-സജിന) പുറത്താക്കപ്പെട്ട ദിവസം. പതിവിനു വിപരീതമായി ഒരു ചൊവ്വാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ത്തന്നെ അതിന്‍റെ പ്രാധാന്യം വ്യക്തമായിരുന്നു. ബിഗ് ബോസില്‍ ഇന്നലത്തെ പ്രധാന നിമിഷങ്ങള്‍..
ഇന്നലത്തെ എപ്പിസോഡിനു മുന്നോടിയായി ഏഷ്യാനെറ്റ് ഒരു പ്രൊമോ പുറത്തുവിട്ടിരുന്നു. ഫിറോസ്-സജിനയ്ക്കെതിരെ കര്‍ശന നടപടി വരുന്നതായ സൂചന അടങ്ങിയതായിരുന്നു ആ പ്രൊമോ. അത് കണ്ടപ്പോഴേ പുറത്താക്കലായേക്കാമെന്ന് പ്രേക്ഷകരില്‍ ഒരു വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു. എപ്പിസോഡില്‍ അതുതന്നെ സംഭവിക്കുകയും ചെയ്തു.
മോഹന്‍ലാലിന്‍റെ പുറത്താക്കല്‍ പ്രഖ്യാപനത്തിനു ശേഷം മറ്റു മത്സരാര്‍ഥികളോട് യാത്ര ചോദിക്കുന്ന ഫിറോസും സജിനയും
"താങ്ക് യൂ ആള്‍ ഓഫ് യൂ. ഐ ആം സോറി ഫോര്‍ ദാറ്റ്. ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഐ ആം സോറി. ഒരുപക്ഷേ പുറത്ത് നമ്മള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും, മിക്കവരും. താങ്ക് യൂ, ഗുഡ് ബൈ ആള്‍ ഓഫ് യൂ", ഫിറോസിന്‍റെ വാക്കുകള്‍
"ഗുഡ് ബൈ ബിഗ് ബോസ്"
എലിമിനേഷനില്‍ മത്സരാര്‍ഥികള്‍ പുറത്തുപോകുമ്പോള്‍ പതിവുള്ളതുപോലെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ഇരുവരെയും ഡിംപല്‍ ക്ഷണിച്ചു. എന്നാല്‍ അത് വേണ്ടെന്നായിരുന്നു ഫിറോസിന്‍റെ പ്രതികരണം- "വേണ്ട, നമുക്ക് പുറത്തുവന്നിട്ട് ഫോട്ടോ എടുക്കാം. ആ ഫോട്ടോ എന്നും ഉണ്ടാവും"
ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ഡയറക്റ്റ് ഫൈറ്റുകള്‍ നടത്തിയ രണ്ട് മത്സരാര്‍ഥികളായിരുന്നു ഫിറോസ് ഖാനും കിടിലം ഫിറോസും. എന്നാലും പോയപ്പോള്‍ കിടിലം ഫിറോസിന് ഒരു ഹഗ് നല്‍കാന്‍ ഫിറോസ് ഖാന്‍ മറന്നില്ല. "നീ ഒറ്റപ്പെട്ടുപോവും, അതാണെനിക്ക്..", എന്ന് ഫിറോസ് ഖാന്‍റെ വാക്കുകള്‍
എന്നാല്‍ സജിന ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയ്യാറായി.
ഒപ്പം കിടിലം ഫിറോസും
"പേഴ്സണലി ആരെയെങ്കിലും അറ്റാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ സോ സോറി. പറയാനുള്ളത് തുറന്ന് പറയുന്ന സ്വഭാവമാണ് രണ്ട് പേരുടേതും", യാത്ര ചോദിക്കുന്ന സജിന
ബിഗ് ബോസ് ഹൗസില്‍ ഇരുവരുടെയും അവസാന നിമിഷം
പോയിക്കഴിഞ്ഞപ്പോള്‍ മണിക്കുട്ടന്‍റെ മുഖത്തേക്ക് നോക്കി നോബിയുടെ എക്സ്പ്രഷന്‍
"ഒരു ദിവസമായാലും ഇവിടെ നിന്നിട്ട് പോവുമ്പൊ അഭിമാനത്തോടെ പോവാന്‍ പറ്റണം". ഡിംപലിനോട് രമ്യ
"നമ്മള്‍ എത്ര പ്രാവശ്യം പറഞ്ഞുകൊടുത്തു..", ഫിറോസിന്‍റെ പുറത്താവലിനെക്കുറിച്ച് റംസാന്‍
"എത്ര വട്ടം പറയാന്‍ ശ്രമിച്ചെടാ.. എത്ര വട്ടം പിടിച്ചിരുത്തി ഞാന്‍ പറഞ്ഞൂ..", കിടിലം ഫിറോസ്
"ഇന്ന് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി-രണ്ടു പേരാണ്. പക്ഷേ ഒരാള്‍ ആയിട്ടാണ് ഞങ്ങള്‍ കണക്കാക്കുന്നത്- പുറത്തിറങ്ങുകയാണ്. ഫിറോസ് ആന്‍ഡ് സജിന. ഏറ്റവും നല്ല പ്ലെയേഴ്സ് ആയി മാറുമെന്ന് വിചാരിച്ചിരുന്ന ആളുകള്‍ തന്നെയാണ്. അവര്‍ നന്നായി കളിച്ചിരുന്നു. പക്ഷേ എപ്പോഴോ അവരുടെ ചില കാര്യങ്ങള്‍ മാറിപ്പോയതായിട്ട് ഞങ്ങള്‍ക്ക് തോന്നുന്നു.."
"ഒരുപാട് ആള്‍ക്കാര്‍ക്ക് അങ്ങനെ തോന്നുന്നതായി ഞങ്ങളെ അറിയിച്ചു. അവരുടെ സംസാരം, പ്രവര്‍ത്തികള്‍ ഒക്കെ പലര്‍ക്കും ഇഷ്ടമല്ലാതായി തുടങ്ങി. അങ്ങനെയുള്ള ഒരു ഷോ അല്ല ഇത്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടേതായ തീരുമാനം എടുക്കേണ്ടിവന്നു. അവര്‍ തീര്‍ച്ഛയായും നല്ല പ്ലെയേഴ്സ് ആണ്. നന്നായിട്ട് കളിച്ച ആള്‍ക്കാര്‍ ആണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍.. ഒരു ഗെയിം ആണ്. അങ്ങനെയൊക്കെ സംഭവിക്കാം", മോഹന്‍ലാല്‍ പ്രേക്ഷകരോടായി പറഞ്ഞു.
"നിങ്ങള്‍ ഏറ്റവും നന്നായി കളിച്ചിരുന്നു. പക്ഷേ അതു കഴിഞ്ഞ് എപ്പോഴോ.. ഞാന്‍ പല പ്രാവശ്യം ഫിറോസിനെ വാണ്‍ ചെയ്തു. അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന്. കാരണം നമുക്ക് അറിയില്ല. ഇത് പുറത്ത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ്. ഇത് ഒരുപാട് കുടുംബങ്ങള്‍ കാണുന്ന ഷോ ആണ്. നിങ്ങള്‍ ഒരിക്കലും മോശമായിട്ട് കളിച്ച ആള്‍ക്കാരല്ല. പക്ഷേ എവിടെയോ ഈ ഗെയിമിന്‍റെ റൂട്ട് മാറിപ്പോയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നു..", സജിന-ഫിറോസിനോട് മോഹന്‍ലാല്‍
വേദിയില്‍ നിന്ന് ഹൗസ്മേറ്റ്സിനെ അഭിവാദ്യം ചെയ്യുന്ന സജിനയും ഫിറോസും
ഹൗസിലെ എല്‍ഇഡി സ്ക്രീന്‍
"നല്ല രീതിയില്‍ കളിക്ക്. അടിച്ചു പൊളിക്ക്. വെളിയില്‍ വന്നിട്ട് നമുക്ക് നമ്മുടെ പ്ലാനിംഗ് ഉണ്ടല്ലോ. കറങ്ങാന്‍ പോകണം. ഫുഡ് കഴിക്കണം. അടിച്ചുപൊളിക്കണം. എന്തായാലും ഓള്‍ ദി ബെസ്റ്റ്..", മറ്റു മത്സരാര്‍ഥികള്‍ക്ക് സജിനയുടെ ആശംസ
എന്നാല്‍ അവസാനമായി മറ്റുള്ളവരെ അഭിസംബോധന ചെയ്തപ്പോഴും അവരാരും റിയല്‍ അല്ല എന്ന രീതിയിലായിരുന്നു ഫിറോസിന്‍റെ വാക്കുകള്‍- "ഓള്‍ ദി ബെസ്റ്റ്. ഒറ്റക്കാര്യമേ പറയാനുള്ളൂ വീണ്ടും. എല്ലാവരും റിയല്‍ ആയി നില്ക്കൂ. പ്ലീസ്"
"വളരെ സന്തോഷത്തോടുകൂടി ബിഗ് ബോസില്‍ നിന്ന് നിങ്ങളെ ഞാന്‍ യാത്രയാക്കുന്നു. വീണ്ടും കാണാം" മോഹന്‍ലാലിന്‍റെ യാത്രയയപ്പ്
ഇരുവരും പുറത്തേക്ക്
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അപ്രതീക്ഷിതമായി വന്നവര്‍ പോകുന്നതും അങ്ങനെതന്നെ.